ക്രിസ്ത്യന്‍ ഗ്രാമങ്ങളും ആക്രമിച്ച് ഇസ്റാഈല്‍; 30 ഗ്രാമങ്ങള്‍ ഉടന്‍ ഒഴിയണമെന്ന് നിര്‍ദേശം
ബെയ്റൂത്ത്: ലബനാനില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലും ഇസ്റാഈലിന്റെ ആക്രമണം. തെക്കന്‍ ലബനാനിലെ 30 ഗ്രാമങ്ങളാണ് ഒഴിയാന്‍ ഇസ്റാഈല്‍ നിര്‍ദേശം നല്‍കിയത്. ഇവിടെയുള്ളവര്‍ക്ക് എവിടേക്ക് പോകണമെന്ന് നിശ്ചയമില്ല. തെക്കന്‍ ലബനാനിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാമ് ഐന്‍ ഇബല്‍. ഇനിയൊരു മുന്നറിയിപ്പ് വരെ ഗ്രാമത്തിലേക്ക് തിരികെ വരരുതെന്നും വേഗത്തില്‍ ഒഴിയണമെന്നുമാണ് ഇസ്റാഈല്‍ സൈന്യം നല്‍കിയ നിര്‍ദേശമെന്ന് ഐന്‍ ഇബല്‍ മേയര്‍ ഇമാദ് ലല്ലൗസ് പറഞ്ഞു.
2000 ത്തില്‍ ഇസ്റാഈലിന്റെ 18 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ സാന്നിധ്യം ഉറപ്പിച്ചിരുന്നു. പുകയില പാടങ്ങളും ആപ്പിളും അത്തിപ്പഴവും നിറഞ്ഞ പര്‍വത മേഖലയും പെട്ടതാണ് ഈ ഗ്രാമം. ഹിസ്ബുല്ലയുടെ പേരില്‍ നാട് ഒന്നടങ്കമാണ് ഇസ്റാഈല്‍ ആക്രമിക്കുന്നതെന്നും തദ്ദേശവാസികള്‍ പറയുന്നു.
Israel orders immediate evacuation of 30 Christian villages in southern Lebanon amid ongoing attacks. Locals are uncertain about their next steps as tensions escalate in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."