HOME
DETAILS

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

  
October 05, 2024 | 3:55 PM

 Kerala Urges Centre to Relocate Human Settlements Outside Periyar Tiger Reserve

തിരുവനന്തപുരം: പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം. ഇക്കാര്യം വീണ്ടും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കേരള സര്‍ക്കാറിന്റെ തീരുമാനം. 502 ഹെക്ടര്‍ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനവന്യജീവി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമാനം. ഇക്കാര്യം നേരത്തേയും കേരളം ആവശ്യപ്പെട്ടിരുന്നു.

പമ്പാവാലി/ ഏയ്ഞ്ചല്‍വാലി സെറ്റില്‍മെന്റുകളിലെ 502.723 ഹെക്ടറോളം വരുന്ന ജനവാസമേഖല കടുവാ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് ശുപാര്‍ശ സമര്‍പ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം പരിഗണിക്കാനാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.   

തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാര്‍ ഡിവിഷനില്‍ നിന്ന് 10.1694 ച.കി.മീ. റിസര്‍വ് വനമേഖല പക്ഷി സങ്കേതത്തില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാര്‍ നിര്‍ദ്ദേശവും ദേശീയ വന്യജീവി ബോര്‍ഡ് സ്റ്റാന്റിങ് കമ്മിറ്റിയുടെ അംഗീകാരത്തിനായി വീണ്ടും സമര്‍പ്പിക്കും.

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വി. ശശി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗ സിങ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Kerala reiterates its request to the Centre to relocate human settlements from the Periyar Tiger Reserve, aiming to protect the fragile ecosystem and ensure the well-being of both humans and wildlife.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  6 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  6 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  6 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  6 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  6 days ago