സത്യദൂദര്‍ എന്ന പരമ്പരയെ ആസ്പദമാക്കി ഇന്നലെ നടത്തിയ പരീക്ഷയുടെ ഉത്തരങ്ങള്‍
1. പ്രവാചകത്വത്തിന്റെ ബുദ്ധിപരമായ തെളിവ്
- മുഅജിസത്
- പ്രവചനം
- സത്യസന്ധത
ഉത്തരം : മുഅജിസത്
2. പ്രവാചകത്വത്തിന്റെ വിശേഷണങ്ങളിൽ പെടാത്തത്
- സത്യസന്ധത
- വിശ്വസ്തത
- ധീരത
- ബുദ്ധികൂർമത
ഉത്തരം : ധീരത
3. മുഹമ്മദ് നബി(സ)യോട് പരസ്യപ്രബോധനത്തിനുള്ള കല്പന ചുവടെ നല്കിയ ഏതു വചനത്തിലാണ്
- എഴുന്നേറ്റ് മുന്നറിയിപ്പ് നല്‍കുകയും (മുദ്ദസിർ 2)
- അടുത്ത ബന്ധുക്കൾക്ക് താങ്കള്‍ താക്കീതുനല്കുക (അശ്ശുഅറാഅ 214)
- ശിക്ഷ വന്നെത്തുന്ന നാളിനെപ്പറ്റി അങ്ങ് ജനങ്ങള്‍ക്ക് താക്കീത് നല്‍കുക (ഇബ്രാഹീം 44)
ഉത്തരം : അടുത്ത ബന്ധുക്കൾക്ക് താങ്കള്‍ താക്കീതുനല്കുക (അശ്ശുഅറാഅ 214)
4. സൂറത്തുൽ മസദിന്റെ അവതരണം ഏതു മലയുമായി ബന്ധപ്പെട്ടതാണ്
- സഫ
- മർവ്വ
- ഉഹദ്
- ഹിറാ
ഉത്തരം : സഫ
5. ഹുദൈബിയ്യ സന്ധിക്ക് മുൻപ് നടന്ന ബൈഅത്
- അഖബ ഉടമ്പടി
- ബൈഅത് രിളുവാൻ
- മദീന കരാർ
ഉത്തരം : ബൈഅത് രിളുവാൻ
6. ഹുദൈബിയ്യ സന്ധിയിൽ ഖുറൈശികൾക്ക് വേണ്ടി സംസാരിച്ച വ്യക്തി
- സുഹൈൽ ബിൻ അംർ
- അബൂ സുഫിയാൻ
- ഖാലിദ് ബിൻ വലീദ്
ഉത്തരം : സുഹൈൽ ബിൻ അംർ
7. അബൂസുഫിയാനോട് മുഹമ്മദ് നബിയെ കുറിച്ച് ചോദിച്ചറിഞ്ഞ രാജാവ്
- പേർഷ്യൻ ചക്രവർത്തിയായ ഹിറാക്കിൽ
- പേർഷ്യൻ ചക്രവർത്തിയായ കൈസർ
- ബൈസന്റൈൻ ചക്രവർത്തിയായ ഹിറാക്കിൽ
- ബൈസന്റൈൻ ചക്രവർത്തിയായ കൈസർ
ഉത്തരം : ബൈസന്റൈൻ ചക്രവർത്തിയായ ഹിറാക്കിൽ
8. അബൂജഹലിന്റെ വധവുമായി ബന്ധപ്പെടാത്ത സ്വഹാബി
- മുആദുബിൻ അംർ (റ)
- മുഅവ്വിദുബിൻ അഫ്രഹ് (റ)
- അബ്ദുല്ലഹിബ്നു മസ്ഊദ് (റ)
- ഖാലിദുബ്നു വലീദ് (റ)
ഉത്തരം : ഖാലിദുബ്നു വലീദ് (റ)
9. “അല്ലാഹുവാണ് സത്യം തീർച്ചയായും മുഹമ്മദ് സത്യവാനാണ്" എന്ന് അബൂജഹൽ പറഞ്ഞത് ആരോട്
- ഉത്ബത്ത്
- ശൈബത്ത്
- അഖ്നസ് ബിനു ശരീഖ്
ഉത്തരം : അഖ്നസ് ബിനു ശരീഖ്
10. അബൂ ജഹലിന്റെ യഥാർത്ഥ പേര്
- അംർ ബിൻ ഹിഷാം
- അബുൽ ഹകം
- അബൂ ലഹബ്
ഉത്തരം : അംർ ബിൻ ഹിഷാം
11. മുഹമ്മദ് നബിക്കെതിരെ മക്കക്കാർ നടത്തിയ വ്യാജ ആരോപണങ്ങളിൽ പെടാത്തത് എത്
- മാരണക്കാരൻ
- ഭ്രാന്തൻ
- ജോത്സ്യൻ
- ഇവയൊന്നുമല്ല
ഉത്തരം : ഇവയൊന്നുമല്ല
12. ത്വാഇഫിൽ നിന്നും മടങ്ങവേ മുഹമ്മദ് നബി(സ) സംസാരിച്ച അദ്ദാസ് എന്ന ക്രിസ്ത്യാനി ഏതു നാട്ടുകാരനായിരുന്നു
- എത്യോപ
- നീനവ
- റോം
- പേർഷ്യ
ഉത്തരം : നീനവ
13. സിറിയയിലേക്കുള്ള ആദ്യ യാത്രയിൽ മുഹമ്മദ് നബി ഭാവിയിൽ പ്രവാചകനാകാൻ പോകുന്ന വ്യക്തിത്വമാണെന്ന് തിരിച്ചറിഞ്ഞ വേദപണ്ഡിതൻ ആര്
- നെസ്തോർ
- ബഹീറ
- വറഖത് ബിൻ നൗഫൽ
- ഇവരൊന്നുമല്ല
ഉത്തരം : ബഹീറ
14. "താങ്കള്‍ ഇതിനുമുമ്പ് ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ സ്വകരം കൊണ്ട് അതെഴുതുകയോ ചെയ്തിരുന്നില്ല" എന്നർഥം വരുന്ന ആയത്ത് എത് സൂറത്തിലാണ്
- സൂറത്തുൽ അമ്പിയാഅ
- സൂറത്തുൽ അൻകബൂത്
- സൂറത് ഇബ്രാഹീം
- സൂറത് മുഹമ്മദ്
ഉത്തരം : സൂറത്തുൽ അൻകബൂത്
15. റമളാനിൽ പള്ളിയിൽ ഭജമിരിക്കുന്ന പ്രവാചകന് (സ) രാത്രിയിൽ ഭക്ഷണവുമായി വന്ന പത്നി
- ഖദീജ (റ)
- ആഇശ (റ)
- സഫിയ്യ (റ)
- മൈമൂന(റ)
ഉത്തരം : സഫിയ്യ (റ)
16. തിരുനബി(സ) ക്ക് വഹ്യ് ലഭിക്കുമ്പോൾ പ്രകടമാവുന്ന ലക്ഷണങ്ങളിൽ പെടാത്തത് എത്
- അതിശത്യത്തിലും നെറ്റിത്തടം വിയർക്കൽ
- ഭാരം വർധിക്കൽ
- അടുത്തുള്ള ഒട്ടകം മുട്ടുകുത്തൽ
- ഇവയൊന്നുമല്ല
ഉത്തരം : അടുത്തുള്ള ഒട്ടകം മുട്ടുകുത്തൽ
17. മുൻകാല വേദങ്ങളിൽ പുണ്യനബിയെ കുറിച്ചു പരാമർശിക്കാനുള്ള കാരണങ്ങളിൽ പെടാത്തത് എത്
- അന്ത്യപ്രവാചകനാണ്
- പ്രവാചകന്മാരുടെ നേതാവാണ്
- അറബിയാണ്
- ഇവയെല്ലാമാണ്
ഉത്തരം : അറബിയാണ്
18. എത് പേരാണ് അന്ത്യപ്രവാചകരെ കുറിച്ചുള്ള സുവിശേഷമറിയിക്കാനായി ഈസാ നബി(അ) ഉപയോഗിച്ചത്
- അഹ്മദ്
- മുഹമ്മദ്
- മുജ്തബാ
- മുർതള്വാ
ഉത്തരം : അഹ്മദ്
19. ബൈബിളിൽ മുഹമ്മദ് നബിയെ കുറിച്ചുള്ള സൂചനകളുള്ള വചനങ്ങളിൽ പെടാത്തത് എത്
- യോഹന്നാൻ 16:7
- ആവർത്തനപുസ്തകം 33:2
- ആവർത്തനപുസ്തകം 18:17-18
- ഇവയൊന്നുമല്ല
ഉത്തരം : ഇവയൊന്നുമല്ല
20. മുഹമ്മദ് നബി(സ) സ്വകരം കൊണ്ട് വധിച്ച ഏക ശത്രു
- ശൈബത്
- ഉബയ്യ് ബിൻ ഖലഫ്
- ഉത്ബത്
- ഇവരൊന്നുമല്ല
ഉത്തരം : ഉബയ്യ് ബിൻ ഖലഫ്
21. ഖൈബർ യുദ്ധശേഷം തിരുദൂതർക്ക് ആട്ടിറച്ചിയിൽ വിഷം കലർത്തി കൊടുത്ത ജൂത സ്ത്രീയുടെ പേര്
- സൈനബ് ബിൻത് ഹാരിസ്
- ഹിന്ദ്
- അർവ ബിൻത് ഹർബ്
ഉത്തരം : സൈനബ് ബിൻത് ഹാരിസ്
22. ‘അല്ലാഹു അങ്ങയെ ജനങ്ങളിൽ നിന്നും സംരക്ഷിക്കും’ എന്ന വചനമിറങ്ങിയപ്പോൾ പുണ്യ നബിക്ക് കാവൽ നിന്നിരുന്ന സ്വഹാബി
- സഅദ് ബിൻ മുആദ് (റ)
- സഅദ് ബിൻ അബീവാഖാസ് (റ)
- സഅദ് ബിൻ ഉബാദ(റ)
ഉത്തരം : സഅദ് ബിൻ അബീവാഖാസ് (റ)
23. മുഹമ്മദ് നബി(സ) യുടെ സമുദായത്തിന് മാത്രമായി അല്ലാഹു നൽകിയ സവിശേഷത
- സനദ്
- ഭൂമി മുഴുവനും നിസ്കാര യോഗ്യം
- ഇവരണ്ടുമല്ല
- ഇവരണ്ടുമാണ്
ഉത്തരം : ഇവരണ്ടുമാണ്
24. ഖുർആൻ വചനങ്ങൾ മറന്നു പോകുമോ എന്ന തിരുദൂതരുടെ ആശങ്ക പരിഹരിച്ചു കൊണ്ട് ഇറങ്ങിയ വചനങ്ങൾ ഏതു സൂറത്തിലാണ്
- സൂറത്തുശ്ശർഹ
- സൂറത്തുന്നജ്മ്
- സൂറത്തുൽ ഖിയാമ
ഉത്തരം : സൂറത്തുൽ ഖിയാമ
25. 114 വചനം ഒരുമിച്ചിറങ്ങിയ സൂറത്ത് ഏത്
- സൂറത് ത്വാഹാ
- സൂറത്തു റഅദ്
- സൂറത്തുന്നംൽ
ഉത്തരം : സൂറത് ത്വാഹാ
26. സബ്ഉൽ മുഅല്ലഖാതിന്റെ രചയിതാക്കളിൽ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് ശേഷം ജീവിച്ചിരുന്ന ഏക വ്യക്തി
- വലീദുബ്നു മുഗീറ
- ലബീദുബ്നു അഅസം
- ലബീദുബ്നു റബീഅ
ഉത്തരം : ലബീദുബ്നു റബീഅ
27. രണ്ട് ഹൃദയവുമായി ബന്ധപ്പെട്ട ഖുർആനിക വചനത്തിന്റെ ശരിയായ ആശയം ഏത്
- ഒരു പുരുഷന്റെ നെഞ്ചിലും അല്ലാഹു രണ്ടു ഹൃദയങ്ങൾ ഒരുക്കിയിട്ടില്ല
- ഒരു സ്ത്രീയുടെ നെഞ്ചിലും അല്ലാഹു രണ്ടു ഹൃദയങ്ങൾ ഒരുക്കിയിട്ടില്ല
- ഒരു പുരുഷന്റെ ശരീരത്തിലും അല്ലാഹു രണ്ടു ഹൃദയങ്ങൾ ഒരുക്കിയിട്ടില്ല
- ഒരു പുരുഷന്റെ ശരീരത്തിൽ അല്ലാഹു രണ്ടു ഹൃദയങ്ങൾ ഒരുക്കിയിട്ടുണ്ട്
ഉത്തരം : ഒരു പുരുഷന്റെ ശരീരത്തിലും അല്ലാഹു രണ്ടു ഹൃദയങ്ങൾ ഒരുക്കിയിട്ടില്ല
28. ആഴക്കടലിലെ ഇരുട്ടിനെ കുറിച്ചുള്ള സൂറത്തുന്നൂരിലെ വചനത്തിൽ പരാമർശിക്കാത്ത വിഷയം ഏത്
- കടലിന്റെ ഉള്ളിലും തിരമാലയുണ്ട്
- കടലിനു മുകളിൽ കാരമേഘമുണ്ടാകും
- കടലിനടിയിൽ വെളിച്ചം ഉത്പാദിപ്പിക്കുന്ന ജീവികളുണ്ട്
- കടലിൽ ഇരുട്ടിന്റെ വിവിധ പാളികളുണ്ട്
ഉത്തരം : കടലിനടിയിൽ വെളിച്ചം ഉത്പാദിപ്പിക്കുന്ന ജീവികളുണ്ട്
29. തേനീച്ചയുമായി ബന്ധപ്പെട്ട് ഖുർആൻ സൂചിപ്പിക്കുന്ന അറിവുകളിൽ പെടാത്തത് ഏത്
- പെൺ തേനീച്ചയാണ് തേൻ ശേഖരിക്കുന്നത്
- പെൺ തേനീച്ചയാണ് കൂടുണ്ടാക്കുന്നത്
- തേനീച്ചക്ക് ഒന്നിലധികം വയറുകൾ ഉണ്ട്
- ആൺ തേനീച്ചയാണ് തേൻ ഉത്പാദിപ്പിക്കുന്നത്
ഉത്തരം : ആൺ തേനീച്ചയാണ് തേൻ ഉത്പാദിപ്പിക്കുന്നത്
30. ഖുർആനിൽ എത്ര തവണയാണ് ആദം നബി(അ)ന്റെ പേരു പറഞ്ഞിട്ടുള്ളത്?
- 50
- 25
- 20
- 40
ഉത്തരം : 25
31. ചാന്ദ്രവർഷത്തേക്കാൾ എത്ര ദിവസമാണ് സൗരവർഷത്തിൽ കൂടുതലുള്ളത്?
- 12
- 11
- 10
- 9
ഉത്തരം : 11
32. ഖുർആൻ പ്രവചിച്ചതിന് ശേഷം എത്ര വർഷം കഴിഞ്ഞാണ് റോമാക്കാരുടെ പരാജയാനന്തരവിജയം ഉണ്ടായത്
- 5
- 6
- 7
- 10
ഉത്തരം : 7
33. ഏതു സ്വാഹാബിയുമായി ബന്ധപ്പെട്ടാണ് സൂറത്തു അബസയുടെ ആദ്യ വചനങ്ങൾ ഇറങ്ങുന്നത്
- അബ്ദുല്ലാഹിബ്നു ഉമ്മി മഖ്തൂമ് (റ)
- ബിലാൽ ഇബ്നു റബാഹാ (റ)
- അമ്മാറുബ്നു യാസിർ (റ)
- ഇവരൊന്നുമല്ല
ഉത്തരം : അബ്ദുല്ലാഹിബ്നു ഉമ്മി മഖ്തൂമ് (റ)
34. ഫിജാർ യുദ്ധത്തിൽ ഖുറൈശികളുടെ ശത്രുപക്ഷത്തുണ്ടായിരുന്ന ഗോത്രം ഏത്
- ബനൂ ബകർ
- ഹവാസിൻ
- സഖീഫ്
- ഇവയൊന്നുമല്ല
ഉത്തരം : ഹവാസിൻ
35. സൂജൂദ് ചെയ്യുന്ന സമയത്ത് പുണ്യനബിയുടെ കഴുത്തിൽ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല കൊണ്ടിടാൻ അബൂജഹൽ ഏല്പിച്ച വ്യക്തി
- വലീദുബ്നു മുഗീറ
- ഉക്ബത്തുബ്നു അബീ മുഐത്
- ഉബയ്യുബ്നു ഖലഫ്
- ഇവരാരുമല്ല
ഉത്തരം : ഉക്ബത്തുബ്നു അബീ മുഐത്
36.മോഷ്ടിച്ച പടയങ്കി സൈദുബ്നു സാമിൻ എന്ന ജൂതന്റെ വീട്ടിൽ കൊണ്ടിട്ട വ്യക്തി ആരായിരുന്നു
- തൂമത്തുബ്നു ഉമൈറിഖ്
- ജദ്ദ് ഇബ്ന് കയ്സ്
- ഹാരിസ് ഇബ്ന് ഹിഷാം
ഉത്തരം : തൂമത്തുബ്നു ഉമൈറിഖ്
37. "അല്ലാഹുവാണേ, എന്റെ കാലശേഷം നിങ്ങൾ അല്ലാഹുവിനെ പങ്കുചേർക്കുമെന്ന ഭയം എനിക്കില്ല" എന്ന് സത്യദൂതർ പ്രസംഗിച്ചത് ഏത് യുദ്ധ ശേഷം
- ബദ്ർ
- ഉഹദ്
- ഖന്ദഖ്
ഉത്തരം : ഉഹദ്
38. ഉഹദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ ആരുടെ നേതൃത്വത്തിലാണ് നബി(സ) കുന്നിന് മുകളിൽ നിൽക്കാൻ കല്പിച്ചത്
- ജഅഫർ ബിൻ അബീ ത്വാലിബ് (റ)
- അബ്ദുല്ലാഹിബ്നു സുബൈർ(റ)
- അബ്ദുല്ലാഹിബ്നു ജുബൈർ(റ)
ഉത്തരം : അബ്ദുല്ലാഹിബ്നു ജുബൈർ(റ)
39. ഖന്ദഖ് യുദ്ധത്തിൽ കീറി കിടങ്ങിന്റെ നീളം എത്ര
- ഒരു കിലോമീറ്റർ
- മൂന്ന് കിലോമീറ്റർ
- ആറു കിലോമീറ്റർ
ഉത്തരം : ആറു കിലോമീറ്റർ
40. "യമന്റെ താക്കോലുകൾ എന്റെ കയ്യിൽ ലഭിച്ചിരിക്കുന്നു" എന്ന് തിരുനബി പ്രവചിച്ചത് പാറയിൽ എത്രാമത്തെ തവണ അടിച്ചതിനു ശേഷമായിരുന്നു
- മൂന്ന്
- രണ്ട്
- ഒന്ന്
ഉത്തരം : മൂന്ന്
41. ശരിയായ ക്രമം കണ്ടെത്തുക
(A. ഖാദിസിയ്യ, B. യർമൂക്, C. റോം, D. പേർഷ്യ, E. ഖാലിദ് ബിൻ വലീദ്, F. സഅദ് ബിൻ അബീ വഖാസ്)
- BCF, ADE
- ADF, BCE
- ACF, BDE
- BDE, ACF
ഉത്തരം : ADF, BCE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."