യുഎഇ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ദേശീയ കമ്മിറ്റി 2024_26 വർഷത്തെ ഭാരവാഹികൾ
അജ്മാൻ: യുഎഇ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ദേശീയ കമ്മറ്റി 2024 _ 26 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു. അജ്മാൻ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മുഅല്ലിം മീറ്റ് ജനറൽബോഡി യോഗത്തിലാണ് പുതിയ വർഷത്തെ കമ്മറ്റി നിലവിൽ വന്നത്. സീനിയർ വൈസ് പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീൻ തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച യോഗത്തിൽ റൈഞ്ച് പ്രസിഡണ്ട് കെഎം കുട്ടി ഫൈസി അച്ചൂർ അധ്യക്ഷത വഹിച്ചു. യുഎഇ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി.
തഹ്സീനുൽ ഖിറാഅ സർട്ടിഫിക്കറ്റ്, പുതിയ എം.എസ്. ആർ എന്നിവ സയ്യിദ് പൂക്കോയ തങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ അബുദാബി, സയ്യിദ് ശുഹൈബ് തങ്ങൾ, അലവി കുട്ടി ഫൈസി മുതുവല്ലൂർ, കെ കെ എസ് തങ്ങൾ വെട്ടിച്ചിറ, അബ്ദുൽ ഖാദർ ഖാസിമി, അബ്ദുല്ല ചേലേരി, അബ്ദുറസാഖ് വളാഞ്ചേരി, അബ്ദുൽ കരീം ഹുദവി, ഇസ്മായിൽ എമിറേറ്റ്സ്, ഷൗക്കത്തലി ഹുദവി ദുബൈ, ഹാരിസ് ബാഖവി അബുദാബി,ശരീഫ് ഹുദവി ഫുജൈറ, ഹുസൈൻ പുറത്തൂർ അജ്മാൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷൗക്കത്തലി മൗലവി ദൈദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് സയ്യിദ് പൂക്കോയ തങ്ങൾ നേതൃത്വം നൽകി. സെക്രട്ടറി ശാക്കിർ ഹുദവി ഫുജൈറ സ്വാഗതവും ട്രഷറർ അബ്ദുൽ ഹമീദ് ഉമരി നന്ദിയും പറഞ്ഞു.
പുതിയ വർഷത്തേക്കുള്ള റൈഞ്ച് ഭാരവാഹികൾ
കെ എം കുട്ടി ഫൈസി അച്ചൂർ (പ്രസിഡണ്ട്) സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ അൽ ഐൻ (സീനിയർ വൈസ് പ്രസിഡണ്ട്) അലവികുട്ടി ഫൈസി മുതുവല്ലൂർ, സയ്യിദ് ശുഐബ് ബ് തങ്ങൾ, സയ്യിദ് റഫീഖുദ്ദീൻ തങ്ങൾ അബുദാബി (വൈസ് പ്രസിഡന്റുമാർ)
അബ്ദുറഷീദ് ദാരിമി റാസൽഖൈമ (ജനറൽസെക്രട്ടറി) ഷൗക്കത്തലി മൗലവി ദൈദ്, ഷാക്കിർ ഹുദവി ഫുജൈറ, ഷാഫി മാസ്റ്റർ ഷാർജ, ബഷീർ ഹുദവി അൽ ഐൻ (ജോ.സെക്രട്ടറിമാർ) അബ്ദുൽഹമീദ് ഉമരി അബുദാബി (ട്രഷറർ) ഇബ്രാഹിം ഫൈസി ദുബൈ (പരീക്ഷാ ബോർഡ് ചെയർമാൻ) മുഹമ്മദ് റാഫി മൗലവി ഷാർജ (ഡെപ്യൂട്ടി ചെയർമാൻ) ഹംസ മൗലവി ദുബൈ ( ഐടി കോഡിനേറ്റർ) അബ്ദുല്ലത്തീഫ് അൻവരി ബനിയാസ് (എസ് ബി വി ചെയർമാൻ) ഫവാസ് ഫൈസി മുസഫ്ഫ (എസ് ബി വി കൺവീനർ)
പരീക്ഷ ബോർഡ് അംഗങ്ങൾ-കെ എം കുട്ടി ഫൈസി അച്ചൂർ, അബ്ദുറഷീദ് ദാരിമി ,അബ്ദുൽഹമീദ് ഉമരി , അലവി കുട്ടി ഫൈസി, സയ്യിദ് ശുഹൈബ് തങ്ങൾ, ഷൗക്കത്തലി മൗലവി , ഹുസൈൻ ദാരിമി, ശാക്കിർ ഹുദവി,അബ്ദുൽ കരീം ഫൈസിഅജ്മാൻ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."