HOME
DETAILS

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

  
Ajay
October 09 2024 | 14:10 PM

Etihad Rail has announced the first two passenger stations

അബൂദബി:യു.എ.ഇയുടെ ദേശീയ റെയിൽ ലൈനായ ഇത്തിഹാദിന്റെ ആദ്യ പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു.ആദ്യ സ്റ്റേഷൻ ഫുജൈറ എമിറേറ്റിലെ സകംകം എന്ന സ്ഥലത്തും, രണ്ടാമത്തേത് ഷാർജ എമിറേറ്റിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ്. അബൂദബിയിൽ നടക്കുന്ന പ്രഥമ ഗ്ലോബൽ റെയിൽ കോൺഫറൻസിൽ ഇത്തിഹാദ് റെയിൽ പൊതു നയ-സുസ്ഥിരതാ വിഭാഗം ഡയരക്ടർ അദ്റ അൽ മൻസൂരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന അതേ അടിസ്ഥാന സൗകര്യം ഉപയോഗിച്ചാണ് യാത്രാ ട്രെയിനുകളും സർവിസ് നടത്തുന്നത്. 200 കിലോ മീറ്ററായിരിക്കും കൂടിയ വേഗം. 2030ഓടെ യാത്രക്കാരുടെ എണ്ണം 36 മില്യൺ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. യാത്രാ സർവിസ്‌ തുടങ്ങുന്ന ദിവസം സംബന്ധിച്ച് ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
 
7 എമിറേറ്റുകൾ, 11 നഗരങ്ങൾ, 900 കിലോമീറ്റർ

രാജ്യത്തെ 7 എമിറേറ്റുക ളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ നീളം 900 കിലോ മീറ്ററാണ്. ഗുവൈഫാത്ത് മുതൽ ഫുജൈറ വരെയായിരിക്കും യാത്രാ സർവിസ്. 2016ൽ 264 കിലോമീറ്റർ പാതയിലെ ചരക്ക് നീക്കത്തോടെയാണ് ഇത്തിഹാദ് റെയിൽ പ്രവർത്തനം തുടങ്ങിയത്. 
ആദ്യ ഘട്ടത്തിൽ ഗ്രാന്യൂൾഡ് സൾഫറാണ് കൊണ്ടു പോയിരുന്നത്. 2023ഓടെ 900 കിലോമീറ്ററിലേക്ക് ചരക്ക് ഗതാഗതം വിപുലീകരിച്ചു. 2030 ആകു മ്പോഴേക്കും ചരക്ക് നീക്കം 30 മില്യൺ ടൺ ആയി ഉയർത്തുമെന്ന് അവർ വ്യക്തമാക്കി.നിലവിൽ ചരക്ക് നീക്കം നടത്തുന്ന പാതയിൽ 11 ടെർമിനലുകൾ ഉണ്ട്. ഇതിൽ നാലെണ്ണം റുവൈസ്, ഖലീഫ, ജബൽ അലി, ഫുജൈറ എന്നീ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നവയാണ്. ഇത്തിഹാദ് റെയ്ലിനെ സംബന്ധിച്ച് സുസ്ഥിരതാ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്റഅൽ മൻസൂരി പറഞ്ഞു. യു.എ.ഇയുടെ ജൈവ വൈവിധ്യം കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദ നിർമാണ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. 2050ഓടെ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം 21 ശതമാനം കുറക്കാൻ സാധിക്കും. ഇതോടെ, പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡി ൻ്റെ അളവിൽ പ്രതിവർഷം 8.2 മില്യൺ ടൺ കുറവുണ്ടാകും.

അയൽ രാജ്യങ്ങളിലേക്ക് റെയിൽ ലൈൻ നീട്ടുന്ന ആദ്യ ഗൾഫ് രാജ്യമായി യു.എ.ഇ

ഇത്തിഹാദ് റെയിൽ പൂർണ തോതിൽ പ്രവർത്തന ക്ഷമമാകുന്നതോടെ റെയിൽ ലൈൻ ഒമാനിലേക്ക് നീളും. ഫുജൈറയിൽ നിന്ന് 300 കിലോ മീറ്റർ അകലെയുള്ള ഒമാനിലെ സൊഹാർ തുറമുഖവുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. ഇതിനായി ഇത്തിഹാദും ഒമാനിലെ മുബദല കമ്പനിയുമായി ചേർന്ന് ഹഫീത്ത് എന്ന പേരിൽ സംയുക്ത കമ്പനി രൂപവത്കരിച്ചാണ് പ്രവർത്തനം നടത്തുന്നത്. ആദ്യഘട്ട ത്തിൽ ചരക്ക് ഗതാഗതമായിരിക്കും നടത്തുന്നത്. ഭാവിയിൽ ഹഫീത്ത് വഴി യാത്രാ സർവിസുകളും തുടങ്ങും.


ഗ്ലോബൽ റെയിൽ കോൺഫറൻസ്

അബുദബിയിൽ നടക്കു ദിവസത്തെ ഗ്ലോബൽ റെയിൽ കോൺഫറൻസിൽ മന്ത്രിമാർ, വ്യവസായ പ്രമുഖർ, പങ്കാളികൾ എന്നിവർ ഉൾപ്പെടെ 150 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. റെയിൽ ഗതാഗതത്തിന്റെ ഭാവിയാണ് പ്രധാന ചർച്ചാ വിഷയം. കോൺഫറൻസ് വേദിയിൽ അൽ ഇത്തിഹാദ് റെയിൽ ബോഗിയുടെ മാതൃക ഒരുക്കിയിട്ടുണ്ട്. ബോഗിയിലെ ചാര നിറത്തിലുള്ള സീറ്റിൽ ഇത്തിഹാദ് ലോഗോയും പതിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  2 days ago
No Image

വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി

Kerala
  •  2 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും

uae
  •  2 days ago
No Image

മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു 

Football
  •  2 days ago
No Image

യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി

International
  •  2 days ago
No Image

മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍

uae
  •  2 days ago
No Image

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ

Kerala
  •  2 days ago
No Image

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

uae
  •  2 days ago