അനധികൃത ക്രഷര്‍ സംസ്കരണ യൂനിറ്റ് തദ്ദേശവാസികളില്‍ പ്രയാസം സൃഷ്ടിക്കുന്
നു
തേഞ്ഞിപ്പലം: ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്വകാര്യ വ്യക്തി നടത്തുന്ന ക്രഷര്‍ പൊടി സംസ്ക്കരണ യൂനിറ്റ് അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്നും സമീപവാസികള്‍ക്ക് ഇത് കൊണ്ട് ചൊറിച്ചില്‍, ശ്വാസംമുട്ട് പോലെയുള്ള രോഗങ്ങള്‍ വന്നു ചേരുന്നതായും നാട്ടുകാരുടെ പരാതി. പൊടിസംസ്ക്കരിക്കുമ്പോള് ഒഴുക്കിവിടുന്ന മലിനജലം കാരണം പ്രദേശത്തെ പാടങ്ങളിലെ കൃഷി നശിക്കുന്നതായും ആരോപണമുണ്ട്. മാത്രമല്ല സമീപത്തെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം മലിനമാകുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ സംഘടിച്ച് ക്രഷറിനെതിരേ രംഗത്ത് വരുകയും വാര്‍ഡ് മെമ്പറെ കാര്യം ധരിപ്പിക്കുകയും ചെയ്തു. അതേ സമയം ഇദ്ദേഹം പരിസരവാസികളുടെ പ്രതിഷേധം വകവെയ്ക്കാതെ തേഞ്ഞിപ്പലത്ത് തന്നെ മറ്റൊരുസ്ഥലത്ത് യൂനിറ്റ് വിപുലീകരിച്ച് തുടങ്ങാനുള്ള ബില്‍ഡിങ് അനധികൃതമായി നിര്‍മിക്കുന്നുവെന്നും ആരോപണമുണ്ട്. പ്രസ്തുത യൂനിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിന് വേണ്ടി വാര്‍ഡ് മെമ്പര്‍ എ.പി സലീമിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ കയ്യൊപ്പിട്ട പരാതി വില്ലേജ് ഓഫിസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും യൂനിറ്റ് വിപുലീകരണത്തിന് അനുമതി നല്‍കില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."