HOME
DETAILS
MAL
കുറഞ്ഞതെല്ലാം ഒന്നിച്ചുകൂടി; സ്വര്‍ണവിലയില്‍ വര്‍ധനവ്
October 11 2024 | 05:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. പവന് 560 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഒക്ടോബര്‍ 4,5,6 തീയതികളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7120 രൂപയിലാണ് വില്പന തുടര്‍ന്നത്. ഈ മാസം തുടക്കം മുതല്‍ തന്നെ വില ഏഴായിരത്തിന് മുകളില്‍ തുടരുകയാണ്.
തിങ്കളാഴ്ച മുതലാണ് വില കുറഞ്ഞു തുടങ്ങിയത്. നാലുദിവസത്തിനിടെ 760 രൂപയാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വര്‍ണവില ഇന്ന് തിരിച്ചുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."