മുരിങ്ങക്കായ അച്ചാര്‍ സൂപ്പറാണേ...!
സാമ്പാറിലെ പ്രധാന താരമാണ് മുരിങ്ങക്ക. സ്ഥിരമായി ആരോഗ്യത്തിന് മുരിങ്ങയ്ക്കയും മുരിങ്ങയിലയുമൊക്കെ നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ശ്വാസം മുട്ടല്‍ ചുമ കഫക്കെട്ട് എന്നീ ശ്വാസകോശ രോഗങ്ങള്‍ ശമിപ്പിക്കാന്‍ മുരിങ്ങക്കായക്ക് കഴിവുണ്ടെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. ധാരാളം നാരുകളും ധാതുക്കളും ജീവകങ്ങളുമടങ്ങിയ മുരിങ്ങക്കായയുടെ ഇലയും പൂവുമെല്ലാം പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കും.
മുരിങ്ങാക്കായ കൊണ്ടൊരു അച്ചാര്‍ തയാറാക്കിയാലോ...
മുരിങ്ങക്കായ- കഷണങ്ങളായി അരിഞ്ഞത് ഒരു കപ്പ്
ചെറിയ ഉള്ളി -15
പുളി- ഒരു നെല്ലിക്കാവലുപ്പം
മുളകുപൊടി- രണ്ടു സ്പൂണ്‍
മഞ്ഞപൊടി- കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്-5
എണ്ണ- ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം
മുരിങ്ങയ്ക്കാ കഷണങ്ങളാക്കി ഒന്നു വേവിച്ച് എടുക്കുക.(ഇഡലിതട്ടില്‍ വച്ച് വേവിച്ചാലും മതി). ചൂടാറിയതിനു ശേഷം ഇതിനുളളിലെ കാമ്പെടുത്തു വയ്ക്കുക.
ഇനി ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് വറ്റല്‍മുളകും ഉള്ളി അരിഞ്ഞതും മുളകുപൊടിയും മഞ്ഞപൊടിയും ഉപ്പുമിട്ട് അല്‍പം പുളിവെള്ളവും മിരിങ്ങയുടെ കാമ്പും കൂടെ ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. നല്ലകട്ടിയായാല്‍ ഇറക്കിവയ്ക്കുക. അടിപൊളി മുരിങ്ങയ്ക്കാ അച്ചാര്‍ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."