HOME
DETAILS
MAL
അതിര്‍ത്തി നിര്‍ണയം നടത്താനുള്ള നീക്കം ദുരൂഹം
backup
August 31 2016 | 21:08 PM
മലപ്പുറം: ചമ്രവട്ടം മുതല്‍ പുതുപൊന്നാനി വരെ 45 മീറ്റര്‍ വീതിയില്‍ അതിര്‍ത്തി നിര്‍ണയം നടത്തുവാനുള്ള ഹൈവെ റവന്യൂ അധികൃതരുടെ നീക്കം ദുരൂഹമാണ്. നിലവില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഒരു വിജ്ഞാപനവും ജില്ലയില്‍ നിലവിലില്ല. മാത്രമല്ല, കഴക്കൂട്ടം മുതല്‍ വെങ്ങളം വരെ പുതിയ സാധ്യതാ പ0നം നടത്തി പഴയ അലൈന്‍മെന്റ് പുനര്‍ നിര്‍ണയിക്കുവാന്‍ ഹൈവെ അതോറിറ്റി ഒരു കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ പഴയ അലൈന്‍മെന്റ് പ്രകാരം അതിര്‍ത്തി നിര്‍ണയിക്കുന്നത് ബി.ഒ.ടി. മാഫിയയെ പ്രീണിപ്പിക്കുവാനാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, ചെയര്‍മാന്‍ വി.പി.ഉസ്മാന്‍ ഹാജി എന്നിവര്‍ ആരോപിച്ചു. ഇരകളില്‍ ആശങ്ക വളര്‍ത്താന്‍ മാത്രമുതകുന്ന ഈ നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."