നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
റിയാദ്: സഊദിയിൽ പെട്രോൾ പമ്പുകളിൽ നിരീക്ഷണ ക്യാമ്പയിന് ആരംഭം കുറിച്ചു. ഈ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് 11 വകുപ്പുകളുടെ പങ്കാളിത്തത്തോടെ എല്ലാ നഗരങ്ങളിലെയും പെട്രോൾ പമ്പുകളിൽ നിരീക്ഷണം ആരംഭിച്ചത്.
പെട്രോൾ പമ്പുകളും അനുബന്ധ സേവന കേന്ദ്രങ്ങളും ആവശ്യകതകളും നിയന്ത്രണങ്ങളും എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കുവാനാണ് നീരിക്ഷണം നടത്തുന്നത്. നേരത്തെ നടത്തിയ ഏഴ് സമഗ്ര നിരീക്ഷണ കാമ്പയിന്റെ തുടർച്ചയായാണിത്. നഗരങ്ങൾക്കുള്ളിലെ പെട്രോൾ സ്റ്റേഷനുകളിലും സേവന കേന്ദ്രങ്ങളിലും സേവന നിലവാരം ഉയർത്തുക ലക്ഷ്യമിട്ടാണിതെന്ന് ഊർജ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പെട്രോൾ പമ്പുകൾക്കായുള്ള സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി പറഞ്ഞു.
പെട്രോൾ സ്റ്റേഷനുകളും സർവിസ് സെൻററുകളും ഈ മേഖലയുമായി ബന്ധപ്പെട്ട ആവശ്യകതകളും നിയന്ത്രണങ്ങളും എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും സഹകരിച്ച് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ കൂട്ടായി നിരീക്ഷണ സന്ദർശനങ്ങൾ നടത്തുമെന്നും കമ്മിറ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."