HOME
DETAILS

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

  
Web Desk
October 13, 2024 | 5:26 AM

Lawrence Bishnoi Gang Linked to Murder of Former Maharashtra Minister Baba Siddique

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ ബാബാ സിദ്ധീഖിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമെന്ന് പൊലിസ്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ അംഗങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചതായി മുംബൈ പൊലിസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രതികള്‍ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നെന്നും പൊലിസ് പറയുന്നു. 

ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദീഖിയെ മുംബൈയിലെ ബാന്ദ്ര മേഖലയില്‍ മൂന്ന് പേര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. നിര്‍മല്‍ നഗറിലെ ബാന്ദ്രയിലെ എംഎല്‍എയും മകനുമായ സീഷന്‍ സിദ്ദീഖിയുടെ ഓഫിസിന് പുറത്തുവച്ചാണ് 66കാരനായ ബാബാ സിദ്ദീഖി ആക്രമിക്കപ്പെട്ടത്.

കൊലപാതകം നടത്താനായി മൂന്നു പേരാണ് ഓട്ടോറിക്ഷയില്‍ എത്തിയത്. തുടര്‍ന്ന് അവസരം ഒത്തുകിട്ടാനായി കാത്തിരുന്നു. ഒടുവില്‍ രാത്രി 9.15നും 9.20നും ഇടയില്‍ അദ്ദേഹത്തിന്റെ മകന്റെ ഓഫിസിനു സമീപത്തുവച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ കയറുന്നതിനിടെയായിരുന്നു പ്രതികള്‍ വെടിവച്ചത്. ഉടന്‍ തന്നെ മുബൈയിലെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മൂന്നാമനായി തിരച്ചില്‍ ഊര്‍ജിതമാണെന്നും പൊലിസും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും അറിയിച്ചു. ഹരിയാന സ്വദേശി കര്‍ണൈല്‍ സിങ്, യുപി സ്വദേശി ധര്‍മരാജ് കശ്യപ് എന്നിവരാണ് പിടിയിലായത്. വെടിവെപ്പിന് ഉപയോഗിച്ച 9.9 എംഎം പിസ്റ്റളും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

രക്ഷപെട്ട മൂന്നാമത്തെയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. കേസന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 15 ദിവസം മുമ്പ് ബാബ സിദ്ദീഖിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ ഇനിമുതൽ എളുപ്പമാകും

uae
  •  a month ago
No Image

സർക്കാർ അനുമതിയില്ലാതെ സർവീസ് തുടരുന്നു: ഓൺലൈൻ ടാക്സികൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Kerala
  •  a month ago
No Image

1967-ൽ ഉരുവിൽ ​ഗൾഫിലെത്തി: പലചരക്ക് കടയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; യുഎഇയിൽ 58 വർഷം പിന്നിട്ട കുഞ്ഞു മുഹമ്മദിന്റെ ജീവിതകഥ

uae
  •  a month ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം 

Kerala
  •  a month ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണവില; വർധനവിലും കച്ചവടം പൊടിപൊടിക്കുന്നു, പിന്നിലെ കാരണം ഇത്

uae
  •  a month ago
No Image

വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി; 12 വർഷത്തെ നിയമയുദ്ധത്തിന് അന്ത്യം

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സംവിധായകന്‍ വി.എം വിനു മത്സരിക്കും

Kerala
  •  a month ago
No Image

ഖവാസിം കോർണിഷ് റോഡിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് പൊലിസ്

uae
  •  a month ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

Kerala
  •  a month ago