HOME
DETAILS

കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി; ഇന്റര്‍വ്യൂ മുഖേന ജോലി നേടാന്‍ അവസരം

  
October 13 2024 | 15:10 PM

Temporary Government Job in Kerala Opportunity to get job through interview

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ


കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ ഹോം മാനേജര്‍, കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 2024 ഒക്ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോണ്‍: 0471 – 2348666. ഇമെയില്‍: [email protected]. വെബ്‌സൈറ്റ്: www.keralasamakhya.org.

DTP ഓപ്പറേറ്റര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 22ന് രാവിലെ 11.30ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0484 2386000 എന്ന നമ്പറില്‍ ബന്ധപ്പെടണം.

കുടുംബശ്രീയില്‍ അക്കൗണ്ടന്റ്


ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആര്യാട് ബ്ലോക്കില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് വൈകുന്നേരം 4 മണിക്കുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04772254104.

 

ആയുഷില്‍ ഒഴിവ്
കോട്ടയം: ജില്ലയില്‍ ആയുഷ് സ്ഥാപനങ്ങളില്‍ തെറാപ്പിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കസ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 16 വൈകിട്ട്് അഞ്ചുമണിവരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് kerala.gov.incareers opportunitiesNational AYUSH mission സന്ദര്‍ശിക്കുക. ഫോണ്‍: 04812991918


വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒഴിവ്


താനൂര്‍ സിമെറ്റ് നഴ്‌സിങ് കോളേജില്‍ വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒരൊഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റയും, വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകളും സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഏഴാം ക്ലാസ് പാസ്സായിരിക്കണം. പ്രായം 50 കവിയരുത്. ദിവസവേതനം: 660 രൂപ

Temporary Government Job in Kerala Opportunity to get job through interview

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago