HOME
DETAILS
MAL
അപകട ഭീഷണിയായി പേലേപ്പുറത്തെ വൈദ്യുതിലൈന്‍
backup
August 31 2016 | 21:08 PM
എളങ്കൂര്‍: വൈദ്യുതിലൈന്‍ താഴ്ന്ന് കിടക്കുന്നത് അപകടക്കെണിയൊരുക്കുന്നു. തൃക്കലങ്ങോട് പഞ്ചായത്തിലെ പേലേപ്പുറത്താണ് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥ മൂലം സുരക്ഷിതമല്ലാത്ത രീതിയില്‍ വൈദ്യുതിലൈന്‍ താഴ്ന്ന് നില്‍ക്കുന്നത്.
പേലേപ്പുറം-മഞ്ചേരി റോഡിലെ അപകടം ക്ഷണിച്ചുവരുത്തുന്ന വൈദ്യുതിലൈന്‍ മാറ്റാന്‍ പലതവണ കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ലോറിയും മറ്റു ചരക്ക് വാഹനങ്ങളും ഈ റോഡിലൂടെ പോകുമ്പോള്‍ വൈദ്യുതിലൈന്‍ വാഹനങ്ങളില്‍ തട്ടുന്നത് പതിവാണ്. ഇക്കാര്യം നാട്ടുകാരും സമീപത്തുള്ള കച്ചവടക്കാരും പലതവണ കെ.എസ്.ഇ.ബി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതു പരിഹരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. അപകട ഭീഷണിയുയര്‍ത്തുന്ന വൈദ്യുതിലൈന്‍ ഉയര്‍ത്തിക്കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."