HOME
DETAILS

കേരളപ്പോര് 13ന്

  
October 16 2024 | 03:10 AM

Kerala war on 13

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. നവംബർ 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 23ന് നടക്കും. 15 സംസ്ഥാനങ്ങളിലായി 48 നിയമസഭകളിലേക്കും രണ്ട് അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പിനനുബന്ധിച്ചാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നത്. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലിയിലെ എം.പി സ്ഥാനം നിലനിർത്തുകയും വയനാട്ടിൽനിന്ന് രാജിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽനിന്നും ചേലക്കര എം.എൽ.എയായിരുന്ന കെ. രാധാകൃഷ്ണൻ ആലത്തൂരിൽനിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലേ നാന്ദേഡാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടാമത്തെ ലോക്സഭാ മണ്ഡലം. അസം (5), ബിഹാർ (4), കർണാടക (3), ഛത്തീസ്ഗഡ് (1), ഗുജറാത്ത്(1), മധ്യപ്രദേശ് (2), മേഘാലയ(1), പഞ്ചാബ്(4), രാജസ്ഥാൻ (7), സിക്കിം (2), ഉത്തർപ്രദേശ് (9), ഉത്തരാഖണ്ഡ്(1), പശ്ചിമബംഗാൾ(6) എന്നിവയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങൾ.

നന്ദേഡ് ലോക്സഭാ മണ്ഡലത്തിലേക്കും ഉത്തരാഖണ്ഡിലെ കേദാർനാഥ് നിയമസഭാ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് നവംബർ 20നാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടവും ജാർഖണ്ഡിൽ രണ്ടു ഘട്ടങ്ങളുമാണ്. മഹാരാഷ്ട്രയിലെ 288 അസംബ്ലി മണ്ഡലങ്ങളിലേക്ക് നവംബർ 20നാണ് വോട്ടെടുപ്പ്.

ജാർഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിൽ 43 മണ്ഡലങ്ങളിലേക്ക് നവംബർ 13നും 38 മണ്ഡലങ്ങളിലേക്ക് നവംബർ 20നും വോട്ടെടുപ്പ് നടക്കും. നവംബർ 23നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ. ഇരുസംസ്ഥാനത്തും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുനടത്താനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 
മഹാരാഷ്ട്രയിൽ 9,64,85,765 വോട്ടർമാരും ജാർഖണ്ഡിൽ 2,60,87,698 വോട്ടർമാരുമാണുള്ളത്. ജാർഖണ്ഡിൽ 29562 പോളിങ് സ്റ്റേഷനുകളും മഹാരാഷ്ട്രയിൽ 1,00,186 പോളിങ് സ്റ്റേഷനുകളുമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago