HOME
DETAILS

കാനഡയുടെ നിയമനടപടി: ഇന്ത്യ സഹകരിക്കണമെന്ന് യു.എസും ബ്രിട്ടനും

  
October 17, 2024 | 5:05 AM

Canadas legal action US Britain urge India to cooperate

നിജ്ജാറിന്റെ കൊലപാതകക്കേസില്‍ കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം അങ്ങേയറ്റം വഷളായിരിക്കെ, കാനഡയുടെ നിയമനടപടികളുമായി ഇന്ത്യ സഹകരിക്കണമെന്ന നിലപാടില്‍ യു.എസും ബ്രിട്ടനും. കാനഡയുടെ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും യു.എസ് വിദേശകാര്യവകുപ്പ് വക്താവ് മാത്യു മില്ലര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്.

കാനഡയുമായും അവരുടെ അന്വേഷണവുമായും ഇന്ത്യ സഹകരിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. പക്ഷേ, ഇന്ത്യ മറ്റൊരു പാത തിരഞ്ഞെടുത്തതാണ് കാണുന്നത്. വിഷയത്തിന്റെ വ്യാപ്തി മനസിലാക്കി ഇരുരാജ്യങ്ങളുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും യു.എസ് വ്യക്തമാക്കി. അതേസമയം, വിവിധ മേഖലകളില്‍ യു.എസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

നിജ്ജാര്‍ വിഷയത്തില്‍ മുമ്പും സമാന നിലപാടാണ് യു.എസ് സ്വീകരിച്ചത്. മറ്റൊരു ഖലിസ്ഥാന്‍ നേതാവ് പന്നുവിനെതിരേ അമേരിക്കയില്‍ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കഴിഞ്ഞമാസം യു.എസ് കോടതി സമൻസ് പുറപ്പെടുവിച്ചിരുന്നു.

കാനഡയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അവിടെ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ബ്രിട്ടൻ അറിയിച്ചു. ഓരോ രാജ്യത്തിന്റെയും പരമാധികാരമാണ് വലുതെന്നും അതു കണക്കിലെടുത്ത് കാനഡയുടെ അന്വേഷണത്തോട് സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും യു.കെ ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസ് (എഫ്.സി.ഡി.ഒ) മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ് സ്റ്റാമറുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ബ്രിട്ടൻ നിലപാട് വ്യക്തമാക്കിയത്.

 

ഖലിസ്ഥാന്‍ വിരുദ്ധ നീക്കങ്ങള്‍ അമിത് ഷായുടെ അനുമതിയോടെ: കാനഡ

വാഷിങ്ടണ്‍: കാനഡയില്‍ നടക്കുന്ന സിഖ് സംഘടനകള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നിലെല്ലാം ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ആണെന്ന് കനേഡിയന്‍ അധികൃതരെ ഉദ്ധരിച്ച് യു.എസ് ആസ്ഥാനമായ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 
നിജ്ജാറിനെ കൊലപ്പെടുത്തിയത് അമിത് ഷായുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്നും ഇതുകൂടാതെ സിഖ് സംഘടനകളുടെ നേതാക്കളെ വധിക്കാന്‍ ആസൂത്രണം നടക്കുന്നതായും കുപ്രസിദ്ധ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെയാണ് കൃത്യം നിര്‍വഹിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ അടക്കം ആറു നയതന്ത്രജ്ഞരെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍. നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  3 days ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  3 days ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  3 days ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  3 days ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  3 days ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  3 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  3 days ago