HOME
DETAILS

ലഹരി ബോധവൽക്കരണത്തിന് ചെലവ് 66 കോടി, ചികിത്സ തേടിയവർ 1.8 ലക്ഷം പേർ

  
October 17 2024 | 05:10 AM

66 crore spent on drug awareness and 18 lakh people sought treatment

മലപ്പുറം: ലഹരിമുക്ത കേരളത്തിനായി സർക്കാർ ചെലവിട്ടത് 66 കോടി രൂപ. ലഹരിക്കെതിരേ വിമുക്തി ബോധവൽക്കരണത്തിനായാണ് 66,74,84,108 രൂപ ചെലവഴിച്ചത്. സ്‌കൂൾ, കോളജ്, ആദിവാസി, തീരദേശ മേഖലകൾ, അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള മേഖലകളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ലഹരിക്കെതിരേ സ്റ്റാളുകൾ, സെമിനാറുകൾ, സന്ദേശയാത്രകൾ, പത്രപരസ്യങ്ങൾ, സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബുകളുടെ രൂപീകരണം അടക്കമുള്ള വിവിധ പ്രവൃത്തികൾക്കാണ് ഫണ്ട് ചെലവഴിച്ചത്. 

അതേസമയം, സംസ്ഥാനത്ത് ലഹരിമുക്തി തേടി ചികിത്സയ്ക്കെത്തിയത് നാലര വർഷത്തിനിടെ 1.08 ലക്ഷം പേരാണ്. ഇവരിൽ ഏറെയും യുവാക്കളും വിദ്യാർഥികളുമാണ്. വിമുക്തി മിഷന്റെ കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഡി അഡിഷൻ സെന്ററുകളിലാണ് 2020 മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 1,08,202 പേർ ചികിത്സ തേടിയെത്തിയത്. നേരിട്ടും ഫോൺ മുഖേനയും ചികിത്സ തേടുന്നവരും കിടത്തിചികിത്സ തേടിയവരും ഇക്കൂട്ടത്തിലുണ്ട്.

 2020ൽ 26,606 പേരാണ് ചികിത്സയ്ക്കെത്തിയത്. 2021ൽ 17,274 പേരായി കുറഞ്ഞെങ്കിലും 2022ൽ 29,301 ആയി കൂടി. കഴിഞ്ഞ വർഷം 26,010 പേരും ഈ വർഷം ഓഗസ്റ്റ് വരെ 17,399 പേരുമാണ് ചികിത്സയ്ക്കെത്തിയത്. എം.ഡി.എം.എ,  എൽ.എസ്.ഡി സ്റ്റാംപ്, മെതാം ഫിറ്റമിൻ, ഹെറോയിൻ, ബ്രൗൺ ഷുഗർ അടക്കമുള്ള സിന്തറ്റിക് ലഹരിക്ക് അടിമകളായവരാണ് കൂടുതൽ പേരും. 
മറ്റു ലഹരിയേക്കാൾ കൂടുതൽ സമയം ലഹരി നീണ്ടുനിൽകുമെന്നതാണ് സിന്തറ്റിക് മരുന്നുകളെന്നതാണ് ഇവയിലേക്ക് താൽപര്യം കൂടാനുള്ള പ്രാധാനകാരണം.

6 മാസം; സിന്തറ്റിക് ഡ്രഗ്‌സുമായി പിടികൂടിയത്  262 പേരെ

മലപ്പുറം: ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസത്തിൽ സിന്തറ്റിക് ഡ്രഗ്‌സുമായി പിടിയിലായത് 262 പേർ. ഇതിൽ 43 പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇടുക്കി, മലപ്പുറം ജില്ലകളിൽനിന്ന് 34 പേരെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു.

പത്തനംതിട്ടയിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. തിരുവനന്തപുരം 22, കൊല്ലം 15, ആലപ്പുഴ 5, കോട്ടയം 13, എറണാകുളം 29, തൃശൂർ 10, പാലക്കാട് എട്ട്, കോഴിക്കോട് 15,വയനാട് 31, കാസർക്കോട് 13 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  16 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  16 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  16 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  16 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  16 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  16 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  16 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  16 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  16 days ago