HOME
DETAILS

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

  
Web Desk
October 18, 2024 | 5:39 PM

Special sophisticated AI cameras for facial recognition will be installed at Dubai airports

ദുബൈ:പാസ്പോർട്ട് കൗണ്ടറും സ്മാർട് ഗേറ്റുകളുമില്ലാതെ വിമാനത്താവളങ്ങളിലൂടെ നടന്നാൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായി ദുബൈയിലെ വിമാനത്താവളങ്ങളിലുട നീളം മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ താമസിക്കാതെ സ്ഥാപിച്ചു തുടങ്ങും. ഇതിലൂടെ യാത്രക്കാരുടെ ഫോട്ടോ എടുത്ത് അത് നിലവിൽ ഡാറ്റാബേസിലുള്ള രേഖകളുമായി സിസ്റ്റം താരതമ്യം ചെയ്താണ് നടപടി സാധുവാക്കുകയെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ സ്മാർട്ട് സർവിസസ് അസിസ്റ്റന്റ് ഡയരക്ടർ ലഫ്.കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി ദുബൈ വേൾഡ് ട്രേഡ് സെൻ്ററിൽ നടന്നു വരുന്ന ജൈറ്റെക്സ് ഗ്ലോബൽ 2024ൽ പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച അത്യാധുനിക വിമാനത്താവളങ്ങളിൽ ഒന്നായ ദുബൈ എയർ പോർട്ടിൽ നടപ്പിലാക്കുന്ന ഈ സാങ്കേതിക പരിഷ്കരണം സീംലസ് ട്രാവൽ പ്ലാറ്റ്ഫോം എന്ന പേരിലാണ് അറിയപ്പെടുക. യാത്രക്കാർ എയർപോർട്ടിലൂടെ നടക്കുമ്പോൾ എ.ഐ ഫേഷ്യൽ റെകഗ്നിഷൻ കാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുകയും സിസ്റ്റത്തിലെ ബയോമെട്രിക് രേഖകളും യാത്രക്കാരുടെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയാണ് പ്രക്രിയയെന്നും അദ്ദേഹം വിശദീകരിച്ചു.

ജൈറ്റെക്സ് ഗ്ലോബലിലെ ദുബൈ എമിഗ്രേഷൻ വകുപ്പാണ് ഈ പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്. ഇതനുസരിച്ച്, പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകളോ സ്റ്റേഷനുകളോ ഗേറ്റുകളോ എമിഗ്രേഷൻ ഓഫിസർമാരോ ഉണ്ടാകില്ല. യാത്രക്കാർക്ക് ഒരു രേഖയും കാണിക്കാതെ കടന്നു പോകാം. ഇതിലൂടെ സ്മാർട് ഗേറ്റുകളും പാസ്പോർട്ട് ഇടനാഴി എന്ന ആശയം ഇല്ലാതാകും. വിമാനക്കമ്പനികളുടെയും മറ്റ് കക്ഷികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. അതിന്റെ നിർവഹണം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനങ്ങൾ വേഗത്തിലാക്കാൻ ജി.ഡി. ആർ.എഫ്.എ എപ്പോഴും പരിശ്രമിക്കുന്നു. യാത്രക്കാരായ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ഡാറ്റ തങ്ങളുടെ പക്കലുണ്ടെന്നും അതിലൂടെ നടപടികൾ എളുപ്പമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രൊആക്ടിവ് രജിസ്ട്രേഷൻ, പോർട്ടബിൾ മറീന, എ.ഐ പവേഡ് ഡിജിറ്റൽ അസിസ്റ്റന്റ് സിസ്റ്റമടക്കം 8 നൂതന സ്മാർട് സേവനങ്ങളാണ് ഇത്തവണത്തെ ജൈറ്റെക്സ് മേളയിൽ ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചത്. ദുബൈ എയർപോർട്ടിൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് താമസക്കാർക്കും സന്ദർശകർക്കും സ്വയം ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് പ്രൊആക്ടിവ് രജിസ്ട്രേഷൻ.

പോർട്ടബിൾ മറീന മുഖേന ബോട്ട്, കപ്പൽ യാത്രകളിൽ ഇതേ സേവനം യാത്രക്ക് 24 മണിക്കൂർ മുൻപ് ഉദ്യോഗസ്ഥർ മുഖേന ചെയ്യാനാകും. ഉപയോക്താക്കൾക്ക് 24 മണിക്കൂറും സേവനങ്ങളും വിവരങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് എ.ഐ പവേർഡ് ഡിജിറ്റൽ അസിസ്റ്റന്റ് സിസ്റ്റം. അതിനിടെ, നിരവധി പ്രമുഖരാണ് ജി.ഡി.ആർ.എഫ്.എ പവലിയനിൽ സന്ദർശനം നടത്തുന്നത്. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നു ഐമി, മുതിർന്ന സർക്കാർ സ്ഥാപന മേധാവികൾ, ലോകോത്തര കമ്പനി മേധാവികൾ തുടങ്ങിയ അനേകം ഉന്നത വ്യക്തിത്വങ്ങൾ പവലിയനിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  20 hours ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  20 hours ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  20 hours ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  20 hours ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  21 hours ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  21 hours ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  21 hours ago
No Image

വ്യക്തിവിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സമീപിക്കുന്നവരിൽ കൂടുതലും കമിതാക്കൾ; മുഖ്യസൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

uae
  •  21 hours ago
No Image

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് വൈകിയാൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം; സുപ്രീംകോടതി

latest
  •  21 hours ago