HOME
DETAILS

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

  
Web Desk
October 19, 2024 | 3:49 PM

Hospital patients in Gujarat were made BJP members without their knowledge

അഹമ്മദാബാദ്: ബി.ജെ.പി അംഗത്വകാംപയിന്‍ നടക്കുന്നതിനിടെ ഗുജറാത്തിലെ മെമ്പര്‍ഷിപ്പ് വിതരണം വിവാദത്തില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിമിരരോഗികളെ അവരറിയാതെ ബി.ജെ.പിയുടെ അംഗങ്ങളാക്കിയതാണ് വിവാദത്തിനിടയാക്കിയത്. നിശ്ചയിച്ച മൊബൈല്‍ നമ്പറിലേക്ക് മിസ്‌കോളടിക്കുകയും അപ്പോള്‍ വരുന്ന ഒ.ടി.പി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതുമാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിനുള്ള നടപടിക്രമം. ഇതാണ് തിമിരരോഗികളറിയാതെ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജെ.പി പൂര്‍ത്തിയാക്കിയത്.

രാജ്‌കോട്ടില്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള രഞ്ചോദാസ്ജി ബാപ്പു ചാരിറ്റബിള്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ജുനഗഡില്‍ നിന്നുള്ള കമലേഷ്ഭായ് തുമ്മര്‍ എന്ന രോഗിയാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്. തിമിരം നീക്കം ചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആശുപത്രി വിട്ടപ്പോഴേക്കും ബി.ജെ.പി അംഗമായെന്നാണ് പരാതി. ആരോപണം ഉയര്‍ന്നതിനൊപ്പം ഇത്തരത്തില്‍ രോഗികളുടെ മൊബൈല്‍ഫോണില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒ.ടി.പി എടുക്കുന്നതും രജിസ്റ്റര്‍ചെയ്യുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയുംചെയ്തു.

രാത്രി ഉറക്കത്തിനിടെ മുന്‍പരിചയമില്ലാത്ത യുവാവ് വന്ന് മൊബൈല്‍ ഫോണെടുത്ത് നമ്പറും ഒ.ടി.പിയും ചോദിക്കുകയായിരുന്നു. യുവാവ് ആശുപത്രി ജീവനക്കാരനായിരിക്കുമെന്നും ചികിത്സയുടെ ഭാഗമാണ് ഒ.ടി.പി ചോദിച്ചതെന്നും തെറ്റിദ്ധരിച്ച് രോഗികള്‍ മൊബൈല്‍ ഫോണ്‍ നല്‍കി. അല്‍പ്പം കഴിഞ്ഞതോടെ 'നിങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി അംഗമാണെന്നും അംഗത്വം സ്വീകരിച്ചതിന് നന്ദി' എന്നും അറിയിച്ചുള്ള സന്ദേശം വന്നുവെന്നും കമലേഷ്ഭായ് തുമ്മര്‍ പറഞ്ഞു. കമലേഷിനൊപ്പമുണ്ടായിരുന്ന മുഴുവന്‍ പേരെയും ഇതുപോലെ ഉറക്കില്‍നിന്നുണര്‍ത്തി ഒ.ടി.പി ചോദിച്ച് പാര്‍ട്ടിയില്‍ അംഗമാക്കിയതായും കമലേഷ് ആരോപിച്ചു. ഈ ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെല്ലാം ജുനഗഡ് നിവാസികളാണ്.

അതേസമയം, സംഭവം വിവാദമായതോടെ ഇതേകുറിച്ച് അറിയില്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അംഗത്വം നല്‍കിയയാള്‍ രോഗികള്‍ക്കൊപ്പം വന്നതാണെന്നും ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ശാന്തിലാല്‍ വഡോലിയ പറഞ്ഞു.

എന്നാല്‍, തങ്ങള്‍ ആരെയും ബലപ്രയോഗത്തിലൂടെ ബി.ജെ.പിയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് വിവാദത്തോട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോര്‍ദന്‍ സദാഫിയ പറഞ്ഞത്. ഗാന്ധിജിയുടെ ആശ്രമം പോലും ബി.ജെ.പി വെറുതെവിടുന്നില്ലെന്നും വഞ്ചനയിലൂടെയാണ് ബി.ജെ.പി അംഗങ്ങളെ ചേര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മഹേഷ് രാജ്പുത് ചൂണ്ടിക്കാട്ടി.

Hospital patients in Gujarat were made BJP members without their knowledge

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  3 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  3 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  3 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  3 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  3 days ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  3 days ago
No Image

ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും

Kerala
  •  3 days ago