ഈ മൂന്ന് ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും; അവസാനത്തേത് ഞെട്ടിപ്പിക്കുന്നതാണ്..
നല്ല നിരയൊത്ത വെളുത്ത പല്ലുകള്‍ പൊതുവെ എല്ലാവരുടേയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പല്ലിനൊരു കേടുണ്ടായാല്‍ ദന്തഡോക്ടറെ സമീപിക്കാന്‍ പേടിക്കുന്ന ഒരുപാട് പേരുണ്ട്. മിഠായിയും സോഡയും മധുര പലഹാരങ്ങലുമെല്ലാം പല്ലിന് കേടുണ്ടാക്കുന്നവയാണ്. അത്തരത്തില്‍ ഏറ്റവും അധികം പല്ലിനെ ദോഷകരമായി ബാധിക്കുന്ന മൂന്ന് ഭക്ഷണങ്ങളാണ് പറയുന്നത്.
നിരുപദ്രവകരമെന്ന് തോന്നുന്ന ഇവ ദന്തക്ഷയത്തിനും ഇനാമല്‍ കേടുവരുത്തുന്നതിനും കാരണമാകുന്നു. ഇതില്‍ അവസാനത്തേത് ഏറ്റവും ഞെട്ടിപ്പിക്കുന്നതാണ്
1. സ്റ്റിക്കി മിഠായികള്‍
സ്റ്റിക്കി മിഠായികളായ ടോഫി, കാരമല്‍, ഗമ്മി എന്നിവ നിങ്ങളുടെ പല്ലുകള്‍ക്ക് അപകടകരമാണ്. ഈ മിഠായികള്‍ നിങ്ങളുടെ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ബ്രഷിങിലൂടെ നീക്കം ചെയ്യുക പ്രയാസമാണ്. ഇത്ബാക്ടീരിയകളുടെ പ്രജനനത്തിന് കാരണമാകുന്നു.
2. ഡ്രൈ സ്‌നാക്ക്‌സ്
പാക്കേജുചെയ്ത വേഫറുകളും മറ്റ് ഭക്ഷണപദാര്‍ഥങ്ങളും പഞ്ചസാരയുടെ അമിത ഉറവിടങ്ങളാണ്. അവ പല്ലുകള്‍ നശിക്കുന്നതിനും കാരണമാകും. ഈ ലഘുഭക്ഷണങ്ങളില്‍ ഉയര്‍ന്ന അന്നജം അടങ്ങിയിട്ടുണ്ട്, ഇത് ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പഞ്ചസാരയായി വിഘടിക്കും.
3. സ്‌പോര്‍ട്‌സ് ഡ്രിങ്കുകളും പായ്ക്ക് ചെയ്ത പഴച്ചാറുകളും
സ്പോര്‍ട്സ് ഡ്രിങ്കുകളും പായ്ക്ക് ചെയ്ത പഴച്ചാറുകളും ആരോഗ്യകരമായ ഓപ്ഷനുകളായി വിപണിയിലെത്തുന്നവയാണ്. എന്നാല്‍, ഈ പാനീയങ്ങളില്‍ പലപ്പോഴും പഞ്ചസാരയും ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഇനാമലിനെ ദുര്‍ബലപ്പെടുത്തുകയും നിങ്ങളുടെ പല്ലുകള്‍ നശിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."