HOME
DETAILS

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

  
Farzana
October 24 2024 | 04:10 AM

Israeli Assault Continues in Northern Gaza Over 70 Killed Amid Ongoing Conflict

ടെല്‍ അവീവ്: വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍. ഉപരോധത്തിലമര്‍ന്ന ജബാലിയ, ദേര്‍ അല്‍ ബലാഹ് ഉള്‍പ്പെടെ വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം 73 പേര്‍ കൊല്ലപ്പെട്ടു. 19 ദിവസത്തിനിടെ പ്രദേശത്ത് 770ലേറെ ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, ഗസ്സയിലും ലബനാനിലും വെടിനിര്‍ത്തലിന് ശ്രമം തുടരുമെന്ന് ഗള്‍ഫ് ഭരണാധികാരികള്‍ക്കു മുമ്പാകെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉറപ്പ് നല്‍കി. എന്നാല്‍ നിലവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സാധ്യത കുറവാണെന്നാണ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണം. ഇറാനെ ആക്രമിക്കാന്‍ വ്യോമസേന പരിശീലനം തുടരുന്നതായി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്നലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് നേരെയും വ്യോമാക്രമണമുണ്ടായി. സംഭവത്തില്‍ നിരവധി ആളുകള്‍ മരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക ആക്രമണം നടന്നു. 

ബെയ്‌റൂത്ത് ഉള്‍പ്പെടെ ലബനാനിലും ഇസ്‌റാഈല്‍ കനത്ത ആക്രമണം തുടരുകയാണ്. ബെയ്‌റൂത്തിലെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിയാന്‍ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതിനിടെ ഹമാസും ഹിസ്ബുല്ലയും ഇസ്‌റാഈലിന് നേരെ തിരിച്ചടി നടത്തിയ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ജബാലിയയിലെ ഇസ്‌റാഈല്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു. ആക്രമണഭീതിയില്‍ ആയിരങ്ങള്‍ പ്രദേശത്തു നിന്ന് ലക്ഷ്യമറിയാതെ പലായനം ചെയ്‌തെന്നും ഹമാസ് വ്യക്തമാക്കി. ഇസ്‌റാഈലിന്റെ പ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ കൂടുതല്‍ ഡ്രോണുകള്‍ അയച്ച് ഹിസ്ബുല്ലയും തിരിച്ചടിച്ചു. ഇതുവരെ 70 ഇസ്രായേല്‍ സൈനികരെ വധിച്ചതായി അറിയിച്ച് ഹിസ്ബുല്ല ആയിരത്തിലേറെ സൈനികര്‍ക്ക് പരുക്കേറ്റതായും കൂട്ടിച്ചേര്‍ത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  21 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  37 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago