HOME
DETAILS

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

  
October 24, 2024 | 5:08 PM

Abu Dhabi Education Authority Announces Schools Responsible for Student Safety

അബൂദബി: സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. സ്‌കൂള്‍ബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏല്‍പിച്ചാലും സ്‌കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് വ്യക്തമാക്കുന്നു. അഡെക് പുറത്തിറക്കിയ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട നയത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷ പൂര്‍ണമായും സ്‌കൂളിനാണെന്ന് വ്യക്തമാക്കുന്നത്.

ബസ് ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും കുട്ടികളുടെ സുരക്ഷയെക്കുറിച്ച് പരിശീലനം നല്‍കണം. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ പെരുമാറ്റം, അച്ചടക്കം എന്നിവ വിലയിരുത്തി ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളുമായി ആശയവിനിമം നടത്തണം. 11 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ സ്റ്റോപ്പില്‍ ഇറക്കുമ്പോള്‍ രക്ഷിതാവിന്റെ സാന്നിധ്യം ബസ് സൂപ്പര്‍വൈസര്‍ ഉറപ്പാക്കണം. വിദ്യാര്‍ഥികളല്ലാതെ മറ്റുള്ളവരെ ബസ്സില്‍ കയറ്റരുത്. 15 വയസിന് മുകളില്‍ പ്രായമുള്ളവരെ സ്‌കൂള്‍ ബസില്‍ നിന്ന് സ്വീകരിക്കാന്‍ രക്ഷിതാവല്ലാത്തവരെ നിശ്ചയിക്കാം, അതേസമയം ഇതിന് രക്ഷിതാവ് സമ്മതപത്രം നല്‍കണം. സ്‌കൂള്‍ബസ് ഫീസ് അബൂദബി മൊബിലിറ്റിയും അഡെക്കും അംഗീകരിച്ചതാകണം. 80 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രക്ക് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ ബസ്സുകള്‍ക്ക് പകരം ടൂറിസ്റ്റ് ബസ്സുകള്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

The Abu Dhabi Education Authority has declared that schools are fully responsible for ensuring the safety of students traveling on school buses, emphasizing the importance of providing secure transportation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  4 days ago
No Image

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

Kerala
  •  4 days ago
No Image

ജാമ്യം നൽകിയത് കേസിന്റെ ഗൗരവം പരിഗണിക്കാതെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

Kerala
  •  4 days ago
No Image

ദുബൈയിൽ 'ജബ്ർ' സംവിധാനം; ഇനി മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ലളിതവും ഡിജിറ്റലും

uae
  •  4 days ago
No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  4 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  4 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 days ago