ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം
തിരുവനന്തപുരം: ഒക്ടോബര്‍മാസം സ്തനാര്‍ബുദ അവബോധമാസമായി ആചരിക്കുകയാണ്. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ മാസം സ്തനാര്‍ബുദ അവബോധ മാസമായി ആചരിക്കുന്നത്. സ്തനാര്‍ബുദത്തെ തടയുക, പ്രാരംഭദശയില്‍ തന്നെ രോഗനിര്‍ണയം കണ്ടെത്തി രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കുക, അര്‍ബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഒക്ടോബര്‍ മാസം പിങ്ക് മാസമായി ആചരിക്കുന്നത്.
ഈ സ്തനാര്‍ബുദ അവബോധ മാസാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സൗജന്യമായി സ്താനാര്‍ബുദ പരിശോധന സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് തുടങ്ങിയിട്ടുള്ളത്. 31 വരെ ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയാണ് പരിശോധനാ ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
30 വയസോ അതിന് മുകളിലോ പ്രായമുള്ള വനിതകള്‍ക്ക് ക്ലിനിക്കിന്റെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇനി നാലു ദിവസം കൂടെയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശോധന ബുക്ക് ചെയ്യുന്നതിനും 0471 2522299 എന്ന നമ്പരില്‍ പകല്‍ 10 മണിക്കും 4 മണിക്കുമിടയില്‍ നിങ്ങള്‍ക്കു ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."