ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: കത്ത് പുറത്തായതില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കത്ത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാഹുല്‍ പറഞ്ഞു. കെ.മുരളീധരന്‍ തന്നെ കത്തിനെ കീറി എറിഞ്ഞുവെന്ന് രാഹുല്‍ പറഞ്ഞു. എന്താണ് കത്തിലെ പ്രത്യേകമായ വാര്‍ത്ത. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് മുരളീധരനാണ് നല്ല സ്ഥാനാര്‍ത്ഥി എന്ന് പറയുന്നു. അതില്‍ ആര്‍ക്കാണ് വിയോജിപ്പുള്ളത്. മുരളീധരന്‍ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഏറ്റവും പര്യാപ്തനായ സ്ഥാനാര്‍ത്ഥിയാണ്. ഞങ്ങളുടെ ടോള്‍ ഫിഗര്‍ ആണ് കെ മുരളീധരന്‍- രാഹുല്‍ വ്യക്തമാക്കി.
കെ.മുരളീധരന്‍ പാലക്കാട് പ്രചാരണത്തിന് എത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ ചെറിയ പ്രശ്‌നങ്ങള്‍ ഊതി പെരുപ്പിക്കുന്നത് സിപിഐഎമ്മും ബിജെപിയും തമ്മില്‍ നെക്‌സസ് ഉള്ളതുകൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് എന്തെങ്കിലും വാര്‍ത്ത വന്നാല്‍ അപ്പോള്‍ സിപിഎം വെടിപൊട്ടിക്കും. അതിന്റെ ഭാഗമായാണ് കത്ത് പുറത്തുവന്നത്. എഡിഎമ്മിന്റെ മരണത്തില്‍ പി.പി ദിവ്യയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."