തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്
കണ്ണൂര്‍: എം.ഡി.എം നവീന്‍ ബാബുവിനെക്കുറിച്ച് കണ്ണൂര്‍ കലക്ടര്‍ കെ വിജയന്‍ നല്‍കിയ മൊഴി പുറത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം കലക്ടറുടെ ചേംബറിലെത്തിയ നവീന്‍ ബാബു തെറ്റുപറ്റിയെന്ന് പറഞ്ഞതായി മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയ വിധിയിലാണ് കലക്ടറുടെ മൊഴിയുടെ വിശദാംശങ്ങളുള്ളത്.
നവീന്‍ ബാബു തെറ്റ് സമ്മതിച്ചെന്ന് കലക്ടറുടെ മൊഴിയുണ്ടെങ്കിലും ഇത് അഴിമതിക്ക് തെളിവായി പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. മാത്രമല്ല യാത്രയയപ്പിനിടെ ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ എഡിഎമ്മിനെ മനപൂര്‍വ്വം അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തി. പ്രത്യാഘാതം മനസിലാക്കി തന്നെയാണ് ദിവ്യയുടെ പ്രസംഗമെന്നും വിധിയില്‍ പരാമര്‍ശമുണ്ട്. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശത്തോടെയുള്ളതാണ്, അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിന് പിന്നാലെ പൊലിസില്‍ കീഴടങ്ങിയ ദിവ്യയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവരെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത മാസം 12 വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.
Naveen Babu said it was a mistake Kannur Collectors statement is out
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."