ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍
ദുബൈ: ദുബായിലെ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 ഞായറാഴ്ച പ്രവര്‍ത്തനക്ഷമമാകും. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണ് പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് സാലിക് പി.ജെ.എസ്.സി വെള്ളിയാഴ്ച അറിയിച്ചു.
അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ സെയ്ഫ് സ്ട്രീറ്റിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ശെയ്ഖ് സായിദ് റോഡിന്റെ ഇരുവശങ്ങളിലുമാണ് ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മറ്റൊരു സാലിക് ഗേറ്റ് അല്‍ ഖൈല്‍ റോഡിനോട് ചേര്‍ന്നുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയരും. അല്‍ മംസാര്‍ നോര്‍ത്ത്, അല്‍ മംസാര്‍ സൗത്ത്, അല്‍ ഗര്‍ഹൂദ് പാലം, അല്‍ മക്തൂം പാലം, എയര്‍പോര്‍ട്ട് ടണല്‍, അല്‍ സഫ, അല്‍ ബര്‍ഷ, ജബല്‍ അലി എന്നിവയാണ് മറ്റ് എട്ട് സാലിക് ഗേറ്റുകള്‍.
വാഹനമോടിക്കുന്നവര്‍ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അല്‍ ഖൈല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ഷാര്‍ജ, അല്‍ നഹ്ദ, അല്‍ ഖുസൈസ് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം വാഹനങ്ങള്‍ക്ക് ബിസിനസ് ബേ ഒരു പ്രധാന ധമനിയാണ്.
നേരത്തെ സാലിക് ഗേറ്റിന്റെ നിരക്കുമായി ബന്ധപ്പെട്ട പ്രചരിച്ച വാര്‍ത്തകള്‍ ഊഹാപോഹങ്ങളെന്ന് അധികൃതര്‍ തള്ളിയിരുന്നു. നിലവില്‍ നഗരത്തിലുള്ള സാലിക് ടോള്‍ ഗേറ്റുകളിലൂടെ ഒരു വാഹനം കടന്നുപോകുമ്പോള്‍ 4 ദിര്‍ഹം എന്ന നിശ്ചിത ഫീസാണ് ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."