HOME
DETAILS

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

  
Web Desk
November 01, 2024 | 6:54 AM

bangalore-attack-malayali-family-stone-throwing-incident

ബെംഗളൂരു: ബംഗളൂരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിന് നേരെ ആക്രമണം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരുക്കേറ്റു. മലയാളിയായ ഐടി ജീവനക്കാരന്‍ അനൂപ് ജോര്‍ജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാര്‍ ആക്രമിക്കുകയായിരുന്നു. അനൂപിന്റെ മകന്‍ സ്റ്റീവിന്റെ തലയ്ക്കാണ് പരുക്കേറ്റത്. 

ബുധനാഴ്ച രാത്രി ഒന്‍പതരയ്ക്ക് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. രണ്ടുപേര്‍ ബൈക്കില്‍ മറികടന്നെത്തി മുന്‍പിലുണ്ടായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി. ഈ കാറിലുണ്ടായിരുന്നവരോട് ഗ്ലാസ് താഴ്ത്താന്‍ അക്രമികള്‍ ആവശ്യപ്പെട്ടു.

വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. ഇതോടെയാണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരുക്കേറ്റത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അനൂപിന്റെ പരാതിയില്‍ പാരപ്പന അഗ്രഹാര പൊലിസ് കേസെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാളെ പൊലിസ് രാത്രി കസ്റ്റഡിയിലെടുത്തു. രണ്ടാമന്‍ ഒളിവിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെലിഗ്രാമിന് കേന്ദ്രപ്പൂട്ട്: പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കി ഗൂഗിള്‍, ആപ്പിളിനും നിര്‍ദേശം

Kerala
  •  7 days ago
No Image

മാന്ത്രികക്കാലിൽ വിജയത്തുടക്കം - അൾജീരിയയെ തകർത്ത് ലോകചാംപ്യന്മാർ തുടങ്ങി

Football
  •  7 days ago
No Image

യുഎഇയിൽ കനത്ത ചൂട് തുടരുന്നു; താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും

Weather
  •  7 days ago
No Image

മമ്പുറം ആണ്ടുനേർച്ചയ്ക്ക് ഇന്ന് തുടക്കമാകും

Kerala
  •  7 days ago
No Image

പെട്രോൾ- ഡീസൽ വില കുറയുമോ? എണ്ണവില കുത്തനെ ഇടിഞ്ഞ് ബാരലിന് 79 ഡോളറായി

International
  •  7 days ago
No Image

17ാം മിനുട്ടിൽ മെസിയുടെ വെടിച്ചില്ല് ഗോൾ- റെക്കോഡുമായി താരം

Football
  •  7 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കുമെന്ന് ഇറാന്‍; ഇസ്‌റാഈല്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ട്രംപ്

International
  •  7 days ago
No Image

എംബാപ്പെക്ക് പിറകെ ഹാളണ്ടിനും ഡബിൾ: ഇറാഖിനെ തകർത്ത് നോർവെ തുടങ്ങി

Football
  •  7 days ago
No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  7 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  7 days ago