ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട്
ടോക്കിയോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. വടക്കുകിഴക്കന്‍ തീരത്താണ് ഞായറാഴ്ച പുലര്‍ച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇവാട്ടെയുടെയും അയല്‍ പ്രവിശ്യകളുടെയും ചില ഭാഗങ്ങളെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഹച്ചിനോഹെ നഗരം ഉള്‍പ്പെടെ പല ഭാഗങ്ങളിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. അടുത്തിടെ വടക്കന്‍ ജപ്പാനില്‍ 7.2 തീവ്രതയുള്ള ശക്തമായ ഭൂചലനംഅനുഭവപ്പെട്ടിരുന്നു.
കൂടുതല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ ചുഴലിക്കാറ്റ് സീസണിനൊപ്പം അടുത്തിടെയുണ്ടായ ഭൂകമ്പ പരമ്പരയും രാജ്യത്ത് ഏറെ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച, ടോക്കിയോയുടെ പടിഞ്ഞാറ്, യമനാഷി ജില്ലയിലും മൗണ്ട് ഫുജിക്ക് സമീപമുള്ള പരിസര പ്രദേശങ്ങളിലും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. പസഫിക് റിങ് ഓഫ് ഫയറില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍, ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണെന്ന് നിരീക്ഷകര്‍ പറയുന്നു.
a 6.1 magnitude earthquake struck northeastern japan on sunday, shaking iwate and nearby areas. no casualties, major damage, or tsunami warning have been reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."