ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം
ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ബിജെപി സംഘടനായ ന്യൂനപക്ഷ മോർച്ച. രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം. ക്രൈസ്തവ പ്രീണനം ലക്ഷ്യമിട്ട് ലഘുലേഖ ഇറക്കിയത് ന്യൂനപക്ഷ മോർച്ച. തൃശൂർ കാളിയാറോഡ് ചർച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയിൽ കേരളത്തിൽ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവർക്കെന്ന് ലഘുലേഖയിൽ പറയുന്നു.
ചേലക്കരയിലെ ക്രിസ്ത്യൻ വീടുകൾ കേന്ദ്രീകരിച്ചാണ് ലഘുലേഖ വിതരണം നടത്തിയത്. ഇടത്-വലത് മുന്നണികൾ ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്ന് ലഘുലേഖയിൽ ആരോപിക്കുന്നു. മുനമ്പം പ്രശ്നവും മൂവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്കാര മുറി വിവാദവും ലഘുലേഖയിൽ പരാമർശിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ലഘുലേഖകൾ വിതരണം ചെയ്യുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ട്. എന്നാൽ ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത ലഘുലേഖകൾ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ലഘുലേഖയിൽ ഉള്ളത് തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ വിഷയങ്ങളാണ് പരാമർശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."