HOME
DETAILS

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

  
Web Desk
November 11 2024 | 04:11 AM

sraeli attacks kill dozens in Gaza Lebanon Syria

ഗസ്സ: ആക്രമണം 400 ദിവസം പിന്നിടുമ്പോഴും ഗസ്സയിലെ കൂട്ടക്കുരുതി കരുണയില്ലാതെ തുടര്‍ന്ന് ഇസ്‌റാഈല്‍. ഇന്നലെ 13 കുട്ടികള്‍ ഉള്‍പ്പെടെ 40ലേറെ പേരെയാണ് ജബാലിയ അഭയാര്‍ഥി ക്യാംപില്‍ കൊന്നൊടുക്കിയത്. ഇതിനകം മരണ സംഖ്യ 43,603 ആയി. പരുക്കേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിയുകയും ചെയ്തു. താമസ കെട്ടിടങ്ങള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. ജബാലിയ ക്യാംപില്‍ നിന്ന് മാറിത്താമസിച്ചവരുടെ കെട്ടിടങ്ങളാണ് ബോംബിട്ട് തകര്‍ത്തത്. നിരവധി പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുണ്ട്. ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫയാണ് മരണ സംഖ്യ ആണെന്ന് റപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ബൈത്ത് ലാഹിയയില്‍ ഗ്രനേഡുകള്‍ ഉപയോഗിച്ച് ഇസ്‌റാഈല്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹമാസ് സായുധ സേന അറിയിച്ചു. ടാങ്ക്വേധ റോക്കറ്റ് ഉപയോഗിച്ച് ടാങ്കുകള്‍ തകര്‍ത്തുവെന്നും 15 ഇസ്‌റാഈല്‍ സൈനികരെ കൊലപ്പെടുത്തിയെന്നും ഹമാസ് അറിയിച്ചു. എന്നാല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ വിവരം പുറത്തുവിട്ടിട്ടില്ല.

ലബനാന് നേരേയും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ കൊല്ലപ്പെട്ടത് 23ലേറെ ആളുകളാണ്. ബൈറൂത്തിന് വടക്കായി അല്‍മാത് ഗ്രാമത്തിന് നേരെയായിരുന്നു ആക്രമണം. ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ദിനേന 38 പേരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നാണ് ലബനാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  3 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  3 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  4 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  4 hours ago
No Image

പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും

uae
  •  4 hours ago
No Image

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്

crime
  •  4 hours ago
No Image

വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം

uae
  •  4 hours ago
No Image

വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍

organization
  •  5 hours ago
No Image

ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ

auto-mobile
  •  5 hours ago
No Image

വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

International
  •  6 hours ago