നിയമബോധവത്കരണം താഴേത്തട്ടിലുള്ള ജനങ്ങളില്‍ എത്തിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത: ജില്ലാ ജഡ്ജി
തൊടുപുഴ: നിയമബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങളില്‍ വരെ എത്തിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ജില്ലാ ജഡ്ജി കെ. ജോര്‍ജ്ജ് ഉമ്മന്‍.
നിയമ വ്യവസ്ഥയെ സമീപിക്കാന്‍ അവസരം ലഭിക്കാതെ പോകുന്ന ജനങ്ങള്‍ക്ക് ഇത്തരം സംരംഭങ്ങളിലൂടെ സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ലീഗല്‍ എയ്ഡ് ക്ലിനിക്കുകളെന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി (ഡി.എല്‍.എസ്.എ) യുടെ സഹകരണത്തോടെ തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജില്‍ ആരംഭിച്ച സൗജന്യ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കെ എം മൂസ അധ്യക്ഷനായി. അതോറിറ്റി സെക്രട്ടറി കൂടിയായ സബ്ജഡ്ജി ടി പി പ്രഭാഷ്‌ലാല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. സണ്ണി തോമസ്, ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ അഡ്വ. ബേസില്‍ മാത്യു എ്ന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. എം മുഹമ്മദ് ഇക്ബാല്‍ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ടി എച്ച് സക്കറിയ നന്ദിയും പറഞ്ഞു.
മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ബുധധനാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങള്‍ക്ക് ഈ സമയത്ത് ഇവിടെ ബന്ധപ്പെട്ട് നിയമസഹായം തേടാം. കുടുംബപ്രശ്‌നങ്ങള്‍, വസ്തുതര്‍ക്കങ്ങള്‍, കുട്ടികളുടെ പ്രശ്‌നങ്ങള്‍, ഉപഭോക്തൃകേസുകള്‍ തുടങ്ങി എല്ലാ വിധത്തിലുമുള്ള കേസുകളിലും സൗജന്യമായി നിയമോപദേശവും സഹായവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."