HOME
DETAILS

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

  
November 12, 2024 | 7:09 AM

Safiya- will be cremated according to religious rites

കാസർകോട്: നാടിനെ കണ്ണീരിലാഴ്ത്തിയ സഫിയ കൊലക്കേസിൽ തെളിവായി സൂക്ഷിച്ചിരുന്ന തലയോട്ടിയടക്കമുള്ള ശേഷിപ്പുകൾ മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകൾക്കായി രക്ഷിതാക്കൾക്കു വിട്ടുനൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സാനു എസ്.പണിക്കരുടെ ഉത്തരവ് പ്രകാരമാണ് ശേഷിപ്പുകൾ കൈമാറിയത്. 

കൊല്ലപ്പെട്ട മകളുടെ ശേഷിപ്പുകൾ മാതാചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കണമെന്നാണ് മാതാപിതാക്കൾ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. കോടതി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. വിങ്ങിപ്പൊട്ടിയാണ് ശേഷിപ്പുകൾ മാതാവ് ആയിഷുമ്മയും പിതാവ് മൊയ്തുവും ചേർന്ന് ഇന്നലെ ഏറ്റുവാങ്ങിയത്. 

 
ഇന്നും നോവായി സഫിയ

കാസർകോട്: കുടക് അയൂങ്കേരി സ്വദേശിനിയായ സഫിയ എന്ന ബാലിക 2008ലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗോവയിലെ കരാറുകാരനായ മസ്തിക്കുണ്ടിലെ കെ.സി ഹംസയുടെ വീട്ടുജോലിക്കായാണ് സഫിയയെ മാതാപിതാക്കൾ ഏൽപ്പിച്ചത്. 
എന്നാൽ പിന്നീട് ഗോവയിലേക്കുകൊണ്ടുപോയി. അവിടെ നിന്ന് ഭക്ഷണം പാകം ചെയ്യുന്നതിനിടെ സഫിയയ്ക്കു പൊള്ളലേറ്റു. 
സംഭവം പുറത്തറിയിക്കാതിരിക്കാനായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി അണക്കെട്ട് നിർമാണ സ്ഥലത്ത് കുഴിച്ചുമൂടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

സഫിയ തിരോധാനം കാസർകോടിനെ ഏറെ നടുക്കിയതാണ്. ആക്ഷൻ കൗൺസിൽ മാസങ്ങളോളം തുടർന്ന പ്രക്ഷോഭത്തിനൊടുവിലാണ് തിരോധാനത്തിൽ വഴിത്തിരിവുണ്ടായത്.   കേസിൽ ഒന്നാം പ്രതിയായ ഹംസയെ വിചാരണ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കുറ്റപത്രത്തിനൊപ്പം സഫിയയുടെ ശേഷിപ്പും കോടതിക്ക് കൈമാറിയിരുന്നു. മകളുടെ സംസ്‌കാരം മതാചാരപ്രകാരം നടത്തുന്നതിനാണ് ഇന്നലെ ഉച്ചയോടെ ശേഷിപ്പുകൾ മാതാപിതാക്കൾ ഏറ്റുവാങ്ങിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  a day ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  2 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  2 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  2 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  2 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  2 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  2 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  2 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  2 days ago