HOME
DETAILS

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

  
Farzana
November 12 2024 | 09:11 AM

US Temporarily Halts Delivery of Armored Bulldozers to Israel Amid Gaza Controversy

ഗസ്സ: ഗസ്സയിലെ വീടുകള്‍ ഇടിച്ചു നിരത്താന്‍ ഇസ്‌റാഈല്‍  ഉപയോഗിക്കുന്ന കവചിത ബുള്‍ഡോസറുകള്‍ വിതരണം ചെയ്യുന്നത് മരവിപ്പിച്ച് അമേരിക്ക. 130 ബുള്‍ഡോസറുകളുടെ വിതരണം അമേരിക്ക താല്‍ക്കാലികമായി മരവിപ്പിച്ചതായി ഇസ്‌റാഈല്‍ മാധ്യമം യെദിയോത് അഹ്‌റോനോത് റിപ്പോര്‍ട്ട് ചെയ്തു.

കാറ്റര്‍പില്ലര്‍ നിര്‍മ്മിക്കുന്ന ഹെവിഡ്യൂട്ടി നിര്‍മ്മാണ ഉപകരണങ്ങളായ ഡി9 ബുള്‍ഡോസറുകള്‍ 134 എണ്ണം വാങ്ങുന്നതിനുള്ള കരാറില്‍ ഇസ്‌റാഈലി പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിരുന്നു.

ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയമാണ് ഡി9 ബുള്‍ഡോസറുകള്‍ വിതരണം ചെയ്യാന്‍ യു.എസുമായി കരാറിലേര്‍പെട്ടത്. കാറ്റ്പില്ലര്‍ നിര്‍മിക്കുന്ന കനത്ത കായിക ശേഷിയുള്ളതാണ് ഈ ബുള്‍ഡോസറുകള്‍. 

പ്രധാനമായും ഗസ്സ മുനമ്പിലെ കെട്ടിടങ്ങള്‍ നിരപ്പാക്കുന്നതിനാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിരുന്നത്. ഗസ്സയിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താന്‍ ബുള്‍ഡോസറുകള്‍ നല്‍കുന്നത് യുഎസില്‍ രൂക്ഷമായ ആഭ്യന്തര വിമര്‍ശനത്തിന് കാരണമായിരുന്നു.

പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്മേല്‍ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് നയിച്ച വിമര്‍ശനങ്ങളാണ് ബുള്‍ഡോസറുകളുടെ ഡെലിവറികള്‍ മരവിപ്പിക്കുന്നതിന് കാരണമായത്. ജനവിധി ബൈഡന്‍ ഭരണകൂടത്തിന് എതിരായത് നീക്കം കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്തു. 

നിലവില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ഉപയോഗിക്കുന്ന നിരവധി ഡി9 ബുള്‍ഡോസറുകള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, മെയിന്റന്‍സ് വര്‍ക്കിന് ആളെ അയക്കുമോ എന്ന കാര്യത്തില്‍ യു.എസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. 

In response to mounting domestic criticism, the U.S. has temporarily halted the delivery of 130 Caterpillar D9 armored bulldozers to Israel. These heavy-duty bulldozers have been used extensively in Gaza for demolishing buildings, stirring controversy and opposition within the U.S. The suspension follows significant pressure on the Biden administration, intensifying as Israel's Gaza operations continue. Israel's defense ministry had already signed a deal for these units, but their deployment now faces uncertainty amid rising calls for accountability in U.S.-Israel defense arrangements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  3 minutes ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  23 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  30 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  34 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  43 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  an hour ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  an hour ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago