HOME
DETAILS

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

  
November 12 2024 | 13:11 PM

Indian fishermen are continuously arrested Stalin criticized Sri Lanka

 


ചെന്നൈ: ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കന്‍ നാവികസേനക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 
വിഷയത്തില്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് കാണുന്നതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 

ഇതുമൂലം തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികള്‍ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടന്‍ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.


അതേസമയം ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര ദിസനായകെ ഇന്നലെ രംഗത്തെത്തിയിരുന്നു. 'നിയമവിരുദ്ധ' മത്സ്യബന്ധനം അനുവദിക്കില്ലെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുര ദിസനായകെ മുന്നറിയിപ്പും നല്‍കിയിരുന്നു.

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയിലെ 'നിയമവിരുദ്ധ' മത്സ്യബന്ധനം അനുവദിക്കില്ലെന്നും ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാര്‍ കവരുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. വടക്കന്‍ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ കവരുന്നത്. ഇത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്റ്  അനുര പ്രഖ്യാപിച്ചിരുന്നു. 

Indian fishermen are continuously arrested Stalin criticized Sri Lanka



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  a day ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  a day ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  a day ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  a day ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  a day ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  a day ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  a day ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago