HOME
DETAILS

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

  
November 12 2024 | 13:11 PM

Qatar Cabinet Reshuffle New Ministers Assigned to Key Portfolios

ദോഹ: ഖത്തറില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചുകൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിറക്കി. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യഭ്യാസം, ഗതാഗതം, വാണിജ്യ-വ്യവസായം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളാണ് പുന:സംഘടിപ്പിച്ചത്. നിലവിലെ അമിരി ദിവാന്‍ ചീഫ് ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനിയെ പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി നിയമിച്ചു.

ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിറിനെ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി പദവിയില്‍ നിന്നു മാറ്റി പുതിയ വിദ്യാഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രിയായി നിയമിച്ചു. പൊതുജനാരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ മാറ്റി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യൂ.ഐ.എ) സി.ഇ.ഒ ആയ മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്മൂദിനെ നിയമിച്ചു.

പുതിയ മന്ത്രിമാരും വകുപ്പുകളും 

ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി (ഉപപ്രധാനമന്ത്രി, പ്രതിരോധ സഹമന്ത്രി) 

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആല്‍ഥാനി (ഗതാഗത മന്ത്രി)

ശൈഖ് ഫൈസല്‍ ബിന്‍ ഥാനി ബിന്‍ ഫൈസല്‍ ആല്‍ഥാനി (വാണിജ്യ, വ്യവസായ മന്ത്രി)
 
ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിര്‍ (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി)

ബുഥൈന ബിന്‍ത് അലി അല്‍ ജാബിര്‍ അല്‍ നുഐമി (സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി) 

മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സഅദ് അല്‍ മഹ്മൂദ് (പൊതുജനാരോഗ്യ മന്ത്രി)

Qatar's cabinet has undergone a significant reshuffle, with key ministries receiving new ministers, marking a strategic shift in the country's governance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  19 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  19 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  19 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  19 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  19 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  19 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  19 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  19 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  19 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  19 days ago