HOME
DETAILS

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

  
November 18, 2024 | 12:42 PM

MA Yusufali Supports Kuwait Drivers Dream Home Project

കുവൈത്ത്:  കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ  സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.  കുവൈത്തിൽ നടന്ന സാരഥിയുടെ   സിൽവർ ജൂബിലി ആഘോഷ വേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ്  നിർധന കുടുംബങ്ങൾക്ക് പത്ത് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്.  

നിലവിൽ പതിനൊന്ന് വീടുകളുടെ നിർമ്മാണം സാരഥി സ്വപ്നവീട് പദ്ധതിയിൽ പൂർത്തിയായിരുന്നു.  നാല് വീടുകൾ കൂടി ചേർത്ത്  പതിനഞ്ച് വീടുകൾ  സാരഥീയം കൂട്ടായ്മയും പത്ത് വീടുകൾ  യൂസഫലിയും നൽകുന്നതോടെ 25 കുടുംബങ്ങൾക്ക്  തണലൊരുങ്ങും.

സിൽവർ ജൂബിലി ആഘോഷത്തൊടനുബന്ധിച്ച് ഏർപ്പെടുത്തിയ കുവൈത്ത് സാരഥിയുടെ പരമോന്നത ബഹുമതിയായ "ഗുരുദേവ സേവാരത്ന അവാർഡ് ശിവഗിരി മഠത്തിലെ  വീരേശ്വരാനന്ദ സ്വാമി  യൂസഫലിക്ക് നൽകി ആദരിച്ചു. മാനുഷിക സേവനരംഗത്ത് യൂസഫലി നൽകുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. 

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും മാനുഷിക മൂല്യങ്ങളുടെ പ്രധാന്യവും  ചടങ്ങിൽ സംസാരിച്ച യൂസഫലി ഉയർത്തികാട്ടി.  മനുഷ്യരെ സേവിക്കാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മനുഷ്യസ്നേഹത്തിനും ധർമ്മത്തിനും വേണ്ടി ഉത്ബോധിപ്പിച്ച ലോകഗുരുവാണ് ശ്രീനാരായണഗുരുവെന്ന്   അദ്ദേഹം പറഞ്ഞു.  മതചിന്തകൾക്ക് അതീതമായി മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കണമെന്ന സന്ദേശം ലോകത്തെ പഠിപ്പിച്ച യോഗീപുരുഷനാണ് ഗുരുവെന്നും എക്കാലത്തും ശ്രീനാരായണ ഗുരുവിന്റെ മാർഗദർശനങ്ങൾ മനുഷ്യസമൂഹത്തിന്റെ വെളിച്ചമാണെന്നും  യൂസഫലി കൂട്ടിചേർത്തു.  ശ്രീനാരായണീയർക്കൊപ്പം ജന്മദിനം ആഘോഷിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അദേഹം കൂട്ടിചർത്തു. 

സ്വപ്നവീട് പദ്ധതിയിൽ നിർമ്മിച്ച പതിനൊന്നാമത് വീടിന്റെ താക്കോൽദാനം ചടങ്ങിൽ നിർവ്വഹിച്ചു. ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ചു കുട്ടികൾക്കുള്ള പഠനസഹായവും വേദിയിൽ പ്രഖ്യാപിച്ചു. 

കുവൈറ്റ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ എം, സാരഥി പ്രസിഡന്റ് അജി കെ ആർ, സ്വാമി വീരേശ്വരാനന്ദ, സാരഥി പ്രസിഡണ്ട് അജി കെ.ആർ,  ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, വനിതാ വേദി ചെയർപഴ്സൺ പ്രീതി പ്രശാന്ത് എന്നിവരും സംസാരിച്ചു.

Philanthropist M.A. Yusufali extends support to Kuwaiti driver's dream home project, gifting 10 houses to impoverished families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  2 days ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  2 days ago
No Image

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; വിക്ടർ ബെർട്ടോമിയു ഇനി കൊമ്പന്മാർക്കൊപ്പം

Football
  •  2 days ago
No Image

ഷാർജയിൽ വെറും 1000 ദിർഹത്തിന് പുതിയ ബിസിനസ് തുടങ്ങാം; സംരംഭകർക്കായി പ്രത്യേക ലൈസൻസ്

uae
  •  2 days ago
No Image

ജബൽ ജയ്‌സ് ജനുവരി 31 മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു; പ്രവേശനത്തിന് പുതിയ നിയമങ്ങൾ

uae
  •  2 days ago
No Image

ആർട്ടിക് മഞ്ഞിൽ വിരിഞ്ഞ അത്ഭുതം! സിറ്റിയെയും അത്‌ലറ്റിക്കോയെയും വിറപ്പിച്ച ഈ നോർവീജിയൻ ടീമിന് പിന്നിലെ വിജയ രഹസ്യം; In-Depth Story

Football
  •  2 days ago
No Image

ലോകകപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കെ നിർണായക നീക്കം; സൂപ്പർതാരം തിരിച്ചെത്തുമോ? 

Cricket
  •  2 days ago
No Image

കഴക്കൂട്ടം മേനംകുളത്ത് വന്‍ തീപിടിത്തം

Kerala
  •  2 days ago
No Image

ഗർഭിണിയായ ഡൽഹി പൊലിസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു

crime
  •  2 days ago
No Image

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകും; രാഹുല്‍ ഗാന്ധിയുമായി രണ്ട് മണിക്കൂറോളം തുറന്ന് സംസാരിച്ചുവെന്ന് ശശി തരൂര്‍

Kerala
  •  2 days ago