HOME
DETAILS

അഖില കേരള ബാസ്‌ക്കറ്റ്‌ബോള്‍: മുട്ടം ഷന്താള്‍ ജ്യോതിക്ക് കിരീടം

  
backup
September 01, 2016 | 5:33 PM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%ac


തൊടുപുഴ: തൃശൂര്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംഘടിപ്പിച്ച 33-ാമത് ഡോണ്‍ ബോസ്‌കോ അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം കിരീടം ചൂടി.
ലീഗ് മത്സരങ്ങളില്‍ ശക്തരായ കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിനെയും ഡോണ്‍ബോസ്‌കോ 'ബി' ടീമിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മുട്ടം ഷന്താള്‍, ക്വാര്‍ട്ടറില്‍ 72-66 ന് തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിനെയും സെമിയില്‍ 70-68 ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനേയുമാണ് മറികടന്നത്. ഫൈനല്‍ മത്സരത്തില്‍ ആതിഥേയ ടീമായ ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിനെ 100-74 എന്ന സ്‌കോറിന് വ്യക്തമായ മേധാവിത്വത്തോടെയാണ് മുട്ടം ഷന്താള്‍ ജ്യോതി അടിയറവ് പറയിച്ചത്. ഫൈനല്‍ മത്സരത്തില്‍ ജേതാക്കള്‍ക്കുവേണ്ടി 59 പോയിന്റ് നേടി നായകന്‍ അശ്വിന്‍ ബിനു മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ജോയല്‍ ജോസ് 19 പോയിന്റും ഡൊമിനിക് ഡി 14 പോയിന്റും നേടി മികച്ച പിന്തുണയേകി. റണ്ണര്‍ അപ്പ് ആയ ആതിഥേയര്‍ക്കു വേണ്ടി 19 പോയിന്റ് നേടി നഫ്രീദ് ഗുലാമും 18 പോയിന്റ് നേടി അലന്‍ ഷാജിയും 11 പോയിന്റ് നേടി അനന്തകൃഷ്ണനും പരാജയത്തിലും മികച്ചു നിന്നു.
'ഫിബ' അന്താരാഷ്ട്ര റഫറീസ് കമ്മിഷണറും കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും ഇടുക്കി ബാസ്‌ക്കറ്റ്‌ബോള്‍ സെക്രട്ടറിയുമായ ഡോ. പ്രിന്‍സ് കെ മറ്റം പരിശീലിപ്പിക്കുന്ന മുട്ടം ഷന്താള്‍ ജ്യോതി ടീമിന്റെ ഈ സീസണിലെ എട്ടാമത്തെ കിരീടനേട്ടമാണ് ഈ വിജയം. അശ്വിന്‍ ബിനു (ക്യാപ്റ്റന്‍), അലന്‍ സൈജന്‍, എബിന്‍ ജോയ്, ആല്‍ബിന്‍ മാത്യു, ജോയല്‍ ജോസ്, ജോയല്‍ ജോയ്, ഡൊമിനിക് ഡി, അഭിലാഷ് ജോയ്, ബെന്‍ ജോര്‍ജ്ജ്, ടോണി ബെന്നി, എഡ്‌വിന്‍ തോംസണ്‍, ജോര്‍ഡി ജെയ്‌സ്. ഡോ. പ്രിന്‍സ് കെ മറ്റം (പരിശീലകന്‍), ജോബിന്‍ ജോര്‍ജ്ജ് (ടീം മാനേജര്‍).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago