HOME
DETAILS

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഓഫീസറാവാം; ഫളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി കമ്മീഷന്‍ഡ് നിയമനം; അപേക്ഷ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കും

  
Web Desk
November 26, 2024 | 11:16 AM

 Flying and Ground Duty Commissioned  officer in the Indian Air Force  Application will start from 2 December

 

 

ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസറാവാന്‍ അവസരം. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫഌയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് കമ്മീഷന്‍ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 336 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 2 മുതല്‍ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫഌയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ഇരു തസ്തികകളിലായി ആകെ 336 ഒഴിവുകള്‍. 

അവിവാഹിതരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. 

പ്രായപരിധി

ഫഌയിങ് ബ്രാഞ്ച് = 20 മുതല്‍ 24 വയസ് വരെ. (ഉദ്യോഗാര്‍ഥികള്‍ 2002 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ഗ്രൗണ്ട് ഡ്യൂട്ടി = 20 മുതല്‍ 26 വയസ് വരെ. (ഉദ്യോഗാര്‍ഥികള്‍ 2002 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ശമ്പളം

പരീശീലന സമയത്ത് സ്റ്റൈപ്പന്റായി ഫഌയിങ് കേഡര്‍മാര്‍ക്ക് 56,100 രൂപ ലഭിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ വായുസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. വിശദമായ യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ അടങ്ങുന്ന വിജ്ഞാപനം വരുദിവസങ്ങൡ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ ആരംഭിക്കുന്നത് ഡിസംബര്‍ 2നാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://indianairforce.nic.in/ സന്ദര്‍ശിക്കുക. 

 Flying and Ground Duty Commissioned  officer in the Indian Air Force  Application will start from 2 December

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago