HOME
DETAILS

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

  
November 27, 2024 | 4:29 PM

cpim against kerala governor arif muhammaf khan on vc

 

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വിസിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി ചട്ടലംഘനമെന്ന് സിപിഎം. കോടതി വിധി ലംഘിച്ച് ഗവര്‍ണര്‍ നിയമനം നടത്തിയത് ധിക്കാരമാണെന്നും സര്‍ക്കാര്‍ കൊടുത്ത പട്ടിക ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നുമാണ് വിമര്‍ശനം. 

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ പരിഹസിക്കുകയാണ് ഗവര്‍ണറെന്നും, ഹൈക്കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് നടന്നതെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. 

അതേസമയം വിസി നിയമനത്തിനുള്ള സര്‍ക്കാര്‍ പാനല്‍ വെട്ടിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി വിധിക്കും സര്‍വകലാശാല ആക്ടിനും വിരുദ്ധമാണെന്നാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിന്റെ വിമര്‍ശനം. സര്‍ക്കാരുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായാണ് നിയമനം. വ്യവസ്ഥകള്‍ക്ക് അപ്പുറത്തുകൂടി ചാന്‍സിലര്‍ തീരുമാനമെടുക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുന്ന പണിയാണ് ചാന്‍സിലര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ സാങ്കേതിക സര്‍വ്വകലാശാലയില്‍ സര്‍ക്കാര്‍ നല്‍കിയ പാനല്‍ വെട്ടിയ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് വിസിയെ നിയമിച്ചിരുന്നു. മുന്‍ വിസി സജി ഗോപിനാഥ് സ്ഥാനമൊഴിഞ്ഞ് ഒരുമാസം തികയുന്ന ദിവസമാണ് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ ഡോക്ടര്‍ കെ ശിവപ്രസാദിന് താല്‍ക്കാലിക ചുമതല നല്‍കിയത്. 

cpim against kerala governor arif muhammaf khan on vc 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  an hour ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  2 hours ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  2 hours ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  3 hours ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  3 hours ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  4 hours ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  4 hours ago