HOME
DETAILS

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

  
Web Desk
November 28, 2024 | 7:45 AM

Israel Intensifies Bombing in Gaza Amid Lebanon Ceasefire Agreement

ബെയ്‌റൂത്ത്: ലെബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗസ്സയില്‍ ബോംബ് വര്‍ഷം ശക്തമാക്കി ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍ നിലക്കാത്ത ആക്രമണമാണ് നടക്കുന്നതെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അബാസാനിലെ അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ റഫ നഗരത്തില്‍ ജനവാസമുള്ള ഫഌറ്റിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇവിടെ കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്.  കാന് യൂനിസിലും ഇസ്‌റാഈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. 

ഗസ്സ മുനമ്പില്‍ ഒരിടവും ഒഴിയാതെയാണ് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതെന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങും ഫൈറ്റര്‍ ജെറ്റുകള്‍ ചീറിപ്പായുന്ന ശബ്ദം  വ്യക്തമായി കേള്‍ക്കാനാവുന്നുണ്ട്. മധ്യ ഗസ്സയിലും ദൈര്‍ അല്‍ ബറയിലും  വളരെ താഴ്ന്ന പ്രദേശങ്ങളില്‍ പോലും മരണം വട്ടമിട്ടു പറക്കുകയാണ്-ഹാനി മുഹമ്മദിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫൈറ്റര്‍ ജെറ്റുകള്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ നിന്നും ബൈത്ത് ലാഹിയയില്‍ നിന്നും വരുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപില്‍ ശേഷിക്കുന്ന ജനവാസ കേന്ദ്രങ്ങള്‍ കൂടി തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ജനങ്ങള്‍ ഇനിയും എവിടെ അഭയം എന്ന് തേടി അലയുകയാണ്. കനത്ത ദുരന്തത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കേണ്ടി വരിക എന്നാണ് മുന്നറിയിപ്പുകള്‍ പറയുന്നത്. 

കഴിഞ്ഞ ദിവസമാണ് ലെബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുന്നത്.  60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും. ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago