HOME
DETAILS

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

  
സുനി അൽഹാദി 
December 01 2024 | 03:12 AM

Today is World AIDS Day Govt owes Rs 9 crore to HIV sufferers

കൊച്ചി: എച്ച്.ഐ.വി ബാധിതർക്ക് സാമ്പത്തികസഹായ കുടിശികയായി സർക്കാർ നൽകാനുള്ളത് ഒമ്പത് കോടിയിലേറെ രൂപ. എച്ച്.ഐ.വി ബാധിതരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ  വിവിധ പരിപാടികളുമായി മുന്നോട്ടുപോകുമ്പോഴും നിത്യച്ചെലവിനുപോലും വകയില്ലാതെ ദുരിതത്തിലാണിവർ. 

സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായം പോലും ഇവർക്ക് മാസങ്ങളായി കിട്ടുന്നില്ല. ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി റെഡ് റിബൺ ദീപം തെളിയിക്കലും ബോധവൽക്കരണപരിപാടികളുമൊക്കെ  നടക്കുമ്പോഴും തങ്ങൾക്ക് കിട്ടാനുള്ള സാമ്പത്തികസഹായ കുടിശിക എത്രയും വേഗം ലഭ്യമാക്കണമെന്നതാണ് ഇവരുടെ ആവശ്യം. 

2012 മുതലാണ് എച്ച്.ഐ.വി ബാധിതതർക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകിതുടങ്ങിയത്. 420രൂപ ധനസഹായവും 120രൂപ യാത്രാബത്ത ഇനത്തിലുമായി ആകെ 540 രൂപയാണ് തുടക്കത്തിൽ നൽകി വന്നത്. പിന്നീടിത് 1000രൂപയാക്കി ഉയർത്തി. 10048     പേർക്കാണ് സംസ്ഥാനത്ത് ധനസഹായം നൽകുന്നത്.  എന്നാൽ കഴിഞ്ഞ ഒമ്പത് മാസമായി സഹായധനത്തിൽ സർക്കാർ കുടിശിക വരുത്തിയിരിക്കുകയാണ്.

 9,64,8000രൂപയാണ് കുടിശിക ഇനത്തിൽ എച്ച്.ഐ.വി ബാധിതതർക്ക് നൽകാനുള്ളതെന്ന് സംസ്ഥാന എയ്ഡ്സ് കൺട്രോൾ അതോറിറ്റിയുടെ രേഖകൾ വ്യക്തമാക്കുന്നു. സർക്കാരിൽ നിന്ന് തുക കിട്ടുന്ന മുറയ്ക്ക് കുടിശിക നൽകുമെന്നാണ് അതോറിറ്റിയുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  9 minutes ago
No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  35 minutes ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  an hour ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  an hour ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  2 hours ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 hours ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  3 hours ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  10 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  10 hours ago