HOME
DETAILS

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  
December 03, 2024 | 9:55 AM

kerala-high-court-mm-lawrence-body-dispute-case

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ലോറന്‍സിന്റെ മക്കള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 

മരിച്ചയാളോട് അല്‍പ്പമെങ്കിലും ആദരവ് കാണിക്കണമെന്നും ഇത്തരം തര്‍ക്കങ്ങള്‍ കുടുംബത്തിനുള്ളില്‍ പരിഹരിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബര്‍ 21ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എം.എം ലോറന്‍സിന്റെ മക്കളായ ആശാ ലോറന്‍സും സുജാതയും സമര്‍പ്പിച്ച ഹരജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് തീരുമാനിച്ച് അറിയിക്കണമെന്നും ഹരജിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  6 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  7 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  7 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  7 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  7 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  7 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  7 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  7 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  8 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  8 hours ago