ഈസ്റ്ററിന് അവധി തന്നെ; വിവാദ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍
ഇംഫാല്‍: ഈസ്റ്റര്‍ അവധി പിന്‍വലിച്ച ഉത്തരവ് തിരുത്തി മണിപ്പൂര്‍ സര്‍ക്കാര്‍. ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
നേരത്തെ 30, 31 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിനമാക്കിക്കൊണ്ടായിരുന്നു വിവാദ സര്‍ക്കുലര്‍ പുറത്തുറക്കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി തീര്‍ക്കാനാണ് നടപടിയെന്നായിരുന്നു വിശദീകരണം. ഗവര്‍ണറുടെ പേരിലാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.
എന്നാല്‍ ഉത്തരവിന് പിന്നാലെ വലിയ തോതിലുള്ള വിവാദങ്ങളും ഉടലെടുത്തു. പിന്നാലെ വിമര്‍ശനം രൂക്ഷമായി. ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇതോടെയാണ് ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നല്‍കി പുതിയ വിജ്ഞാപനമിറക്കിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖള സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.
മാര്‍ച്ച് 27നായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്. മണിപ്പൂരിലെ 32 ലക്ഷം വരുന്ന ജനസംഖ്യയില്‍ 41 ശതമാനവും ക്രിസ്ത്യന്‍ വിശ്വാസികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."