HOME
DETAILS

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

  
December 03, 2024 | 4:34 PM

Bahrain Welcomes Tourists with Camel Squad at Bab Al Bahrain

മനാമ: തലസ്ഥാന നഗരിയിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ബഹ്റൈൻ പൊലിസിൻ്റെ ആഭിമുഖ്യത്തിൽ ഹാജാന ടീം (ഒട്ടക സേന) എത്തിയത് കാഴ്ചക്കാർക്ക് ഏറെ കൗതുകമായി. വിനോദ സഞ്ചാരികളുടെ വരവിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബാബ് അൽ ബഹ്റൈനിൽ പൊലിസ് ടീമിൻ്റെ ഒട്ടക സേനയിൽ നിന്നുള്ള രണ്ട് ഒട്ടകങ്ങൾ എത്തിയത്. അതേസമയം ടൂറിസം സ്പോട്ടായി കരുതപ്പെടുന്ന ബാബ് അൽ ബഹ്റൈനിൽ പൊലിസ് സംഘങ്ങളോടൊപ്പം ഒട്ടകങ്ങളുടെ ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

UntitledHFGHL,JK;B.jpg

ഇതേ തുടർന്ന് വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് ഒട്ടക സംഘത്തോടൊപ്പം ഫോട്ടോയും വിഡിയോയും എടുക്കാനായി എത്തിയത്.  മികച്ച കാലാവസ്‌ഥയായതിനാൽ ബഹ്റൈനിൽ വിദേശ സന്ദർശകരുടെ തിരക്കാണിപ്പോൾ. സന്ദർശകരിൽ ഏറെയും സ്പെയിൻ, തായ്‌ലൻഡ്, മാലിദ്വീപ്, സൗത്ത് ആഫ്രിക്ക, ഇന്തൊനീഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ഡിസംബറിൽ സന്ദർശകർക്കായി നിരവധി സാംസ്കാരിക പരിപാടികൾ വിവിധ ഇടങ്ങളിൽലായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹോട്ടലുകളിൽ പ്രശസ്തരുടെ മ്യൂസിക് ബാൻഡുകളും പ്രത്യേകം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. സന്ദർശകർ എത്തിയതോടെ മനാമയിലെ സൂഖുകളും സജീവമാണ്. പ്രാദേശിക നെയ്ത്തു വസ്ത്രങ്ങളും ബഹ്റൈൻ കര കൗശല വസ്‌തുക്കളുടേയും വലിയ ശേഖരം ഒരുക്കി വിപണിയും സന്ദർശകർക്കായി ഒരുങ്ങിയിട്ടുണ്ട്.

 In a unique initiative, Bahrain's Bab Al Bahrain has introduced a camel squad to welcome tourists, offering a fascinating glimpse into the country's rich heritage and culture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  3 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  3 days ago
No Image

194 സീറ്റില്‍ മുന്നേറി എന്‍.ഡി.എ; 42ല്‍ മഹാസഖ്യം

National
  •  3 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  3 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  3 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  3 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  3 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  3 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  3 days ago