'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ
ന്യൂയോര്‍ക്ക്: ഫലസ്തീനിലെ ഇസ്‌റാഈലി അധിനിവേശം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പ്രമേയം. ഇന്ത്യ പ്രമയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കിഴക്കന്‍ ജറുസലേമില്‍ ഉള്‍പ്പെടെ 1967 മുതല്‍ ഇസ്‌റാഈല്‍ കൈയേറിയ പ്രദേശങ്ങളില്‍നിന്ന് പിന്‍മാറണമെന്നും പശ്ചിമേഷ്യയില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.
193 അംഗ ജനറല്‍ അസംബ്ലിയില്‍ 'ഫലസ്തീന്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം'എന്ന പേരില്‍ സെനഗലാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 157 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം അമേരിക്ക, അര്‍ജന്റീന, ഹംഗറി, ഇസ്‌റാഈല്‍, മൈക്രോനേഷ്യ, നൗരു, പലാവു, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. കാമറൂണ്‍, ചെക്കിയ, ഇക്വഡോര്‍, ജോര്‍ജിയ, പരാഗ്വ, യുക്രെയ്ന്‍, ഉറുഗ്വ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."