HOME
DETAILS

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

  
Web Desk
December 05, 2024 | 4:14 AM

Devendra Fadnavis to Take Oath as Maharashtra CM After 12 Days of Uncertainty

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് 12 ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹായുതി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ബി.ജെ.പി തീരുമാനിച്ചു. 

സത്യപ്രതിജ്ഞ ഇന്നു വൈകിട്ട് മുംബൈ ആസാദ് മൈതാനിയില്‍ നടക്കും. ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഇന്നലെ രാത്രിവരെ തീരുമാനമായിട്ടില്ല.

മുംബൈ വിധാന്‍ സഭ ഹാളില്‍ ചേര്‍ന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തിനുശേഷം ബി.ജെ.പി കോര്‍ കമ്മിറ്റിയാണ് ഫഡ്‌നാവിസിനെ നേതാവായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് മഹായുതി സഖ്യ നേതാക്കളായ കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ(ശിവസേന), അജിത് പവാര്‍(എന്‍.സി.പി) എന്നിവര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ ഫഡ്‌നാവിസ് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ സി.പി രാധാകൃഷ്ണനെ സന്ദര്‍ശിച്ച് അവകാശവാദം ഉന്നയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശിവസേനയുടെ കടുംപിടിത്തത്തെ തുടര്‍ന്നാണ് തീരുമാനം വൈകിയത്. ഭരണത്തുടര്‍ച്ച നേടിയ സര്‍ക്കാരിലെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഒരവസരം തനിക്കു നല്‍കണമെന്ന ആവശ്യം ബി.ജെ.പി നേതൃത്വം പരിഗണിച്ചില്ല. ഇതോടെ ഇടഞ്ഞ ഏകനാഥ് ഷിന്‍ഡെയെ അനുനയിപ്പിക്കുന്നതില്‍ വന്ന കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാനിടയാക്കിയത്. ഏറ്റവും ഒടുവില്‍ ചൊവ്വാഴ് രാത്രി ഫഡ്‌നാവിസും ഷിന്‍ഡെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്.

Devendra Fadnavis will take the oath as the Chief Minister of Maharashtra today at Azad Maidan in Mumbai. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  17 hours ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  17 hours ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  17 hours ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  18 hours ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  18 hours ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  18 hours ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  18 hours ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  18 hours ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  19 hours ago
No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  19 hours ago