ആധുനിക സൗകര്യങ്ങളോടെ ജില്ലാ ആശുപത്രി മോര്‍ച്ചറി ഉദ്ഘാടനത്തിനൊരുങ്ങി
വടകര: ജില്ലാ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മോര്‍ച്ചറി ഒരുങ്ങി. രാജ്യസഭാ അംഗമായിരുന്ന പി. രാജീവിന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം രൂപ ചെലവഴിച്ചാണ് മോര്‍ച്ചറി കെട്ടിടം നിര്‍മിച്ചത്. ഇതിന്റെ ഉദ്ഘാടനം അടുത്ത ദിവസം നടക്കും. ആറു ഫ്രീസറുകളാണ് മോര്‍ച്ചറിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
ജില്ലാപഞ്ചായത്ത് അനുവദിച്ച ആറര ലക്ഷം രൂപ ഉപയോഗിച്ചാണ് ഫ്രീസറുകള്‍ വാങ്ങിയത്. മൂന്ന് പോസ്റ്റുമോര്‍ട്ടം ടേബിളുകള്‍, പൊലിസ് ഔട്ട്‌പോസ്റ്റ്, ഡോക്ടേഴ്‌സ് റൂം, അറ്റന്‍ഡേഴ്‌സ് റൂം, വാഷ്ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം മോര്‍ച്ചറിയിലുണ്ട്. ഒരേസമയം ആറ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ സാധിക്കും.
നേരത്തെയുണ്ടായിരുന്ന മോര്‍ച്ചറി പുതിയ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പൊളിച്ചുമാറ്റിയത്. ഇപ്പോള്‍ താത്കാലികമായി ഒരുക്കിയ സൗകര്യത്തിലാണ് മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയില്‍ ഐ.ഇ.സി ഹാളും ഉദ്ഘാടനസജ്ജമായിട്ടുണ്ട്. നിലവിലുള്ള ഒ.പി കെട്ടിടത്തിന്റെ മുകളിലാണ് 150 ഓളം പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 44 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാള്‍ നിര്‍മിച്ചത്. ഇതിന്റെ ഉദ്ഘാടനവും ഒപ്പം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."