HOME
DETAILS

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

  
Web Desk
December 08, 2024 | 1:18 PM

skssf on niqab ban in psmo college thirurangadi





 

കോഴിക്കോട് : ക്യാമ്പസിന് അകത്തേക്ക് പ്രവേശിക്കാന്‍ മുഖം വെളിവാക്കണമെന്ന തിരൂരങ്ങാടി പി എസ് എം ഒ കോളേജ് മാനേജ്‌മെന്റിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും തിരുത്തപ്പെടാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതി പുറത്തിറങ്ങിയ വെളിമുക്ക് ക്രസന്റ് എസ്. എന്‍. ഇ. സി വിദ്യാര്‍ത്ഥിനികള്‍ക്ക് കോളജ് പ്രിന്‍സിപ്പളില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവം വിചിത്രവും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ പോലും  വിശ്വാസഭംഗം വരാത്ത വസ്ത്ര രീതികള്‍ അനുവദനീയമാണെന്നിരിക്കെ  ഇസ്‌ലാമിക വിശ്വാസപ്രകാരമുള്ള വസ്ത്രധാരണയെ തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സ്ഥാപനത്തിന്റെ നിലപാടിനെതിരെ പ്രബുദ്ധ സമൂഹം പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

യോഗത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടില്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ,അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി ,പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍,ആഷിഖ് കുഴിപ്പുറം, അലി മാസ്റ്റര്‍ വാണിമേല്‍ , പാണക്കാട സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, റിയാസ് റഹ്മാനി മംഗലാപുരം,ഇസ്മയില്‍ യമാനി പുത്തൂര്‍,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സുറൂര്‍ പാപ്പിനിശ്ശേരി,അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര ,ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റര്‍ ആട്ടീരി,അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ,ശമീര്‍ ഫൈസി കോട്ടോപ്പാടം, അസ്ലം ഫൈസി ബംഗ്ല എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

niqab h.JPG

skssf on niqab ban in psmo college thirurangadi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  2 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  2 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  2 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  2 days ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  2 days ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  2 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  2 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  2 days ago