പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ പള്ളിക്കല്‍ ബസാര്‍ മഹല്ല് ജുമാമസ്ജിദ് അടച്ചു പൂട്ടാനുള്ള ഉത്തരവ് ആര്‍.ഡി.ഒ റദ്ദാക്കി
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ മഹല്ല് ജുമാമസ്ജിദ് അടച്ചു പൂട്ടാന്‍ ഇന്നലെ ആര്‍.ഡി.ഒ പുറപ്പെടുവിച്ച ഉത്തരവ് പ്രതിപക്ഷ ഉപനോതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പി അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെയും ഇടപെടലിനെത്തുടര്‍ന്ന് ആര്‍.ഡി.ഒ റദ്ദാക്കി. കാന്തപുരം വിഭാഗത്തിന്റെ അക്രമം മൂലം പള്ളിക്കല്‍ബസാര്‍ മഹല്ല് ജുമാ മസ്ജിദ് അടച്ചു പൂട്ടാന്‍ ആര്‍.ഡി.ഒ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സമസ്തയുടെ കീഴില്‍ വര്‍ഷങ്ങളായി ഭരണം നടത്തിവന്നിരുന്ന പള്ളി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ കാന്തപുരം വിഭാഗം ശ്രമം നടത്തിയിരുന്നു. ഇതിനെതിരേ സമസ്ത നല്‍കിയ പരാതിയില്‍ മഹല്ലില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടു. ഇതു പ്രകാരം മഹല്ലില്‍ തെരഞ്ഞെടുപ്പ് നടത്തുകയും തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ 98 ശതമാനം വോട്ട് നേടി 21 അംഗ കമ്മിറ്റിയില്‍ പൂര്‍ണമായും സമസ്ത പ്രതിനിധികള്‍ വിജയം നേടുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ മുഖം നഷ്ടമായ കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പിനെതിരേ വഖ്ഫ് ബോര്‍ഡിനെ സമീപിച്ചു. ഇതുമൂലം ഭരണം ഏറ്റെടുക്കാന്‍ സമസ്ത പ്രതിനിധികള്‍ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ മാസം വഖഫ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ശരിവച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ വഖഫ് ട്രൈബൂണലില്‍ കാന്തപുരം വിഭാഗം ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ വാദം കേട്ട വഖഫ് ട്രൈബൂണല്‍ ഹര്‍ജി തള്ളികൊണ്ട് വഖഫ് ബോര്‍ഡിന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇതു കൂടാതെ തെരഞ്ഞെടുപ്പിനെതിരെ പതിനൊന്നിലേറെ ഹര്‍ജികള്‍ േൈഹക്കോടതിയിലുള്‍പ്പെടെ വിവിധ കോടതികളിലായി നല്‍കിയെങ്കിലും എല്ലാ ഹര്‍ജികളും കോടതി തള്ളിയിരുന്നു.
ആര്‍.ഡി.ഒ നിയന്ത്രണത്തിലുള്ള പള്ളി കഴിഞ്ഞ ദിവസം വഖ്ഫ് ട്രൈബൂണല്‍ പുറപ്പെടുവിച്ച വിധി പ്രകാരം സമസ്ത വിഭാഗത്തിന് നല്‍കാനുള്ള വിധി ആര്‍.ഡി.ഒ പുറപ്പെടുവിക്കും എന്ന് ഉറപ്പായപ്പോള്‍ കാന്തപുരത്തിന്റെ സംഘടനാപ്രവര്‍ത്തകര്‍ പള്ളി എന്നെന്നേക്കുമായി അടച്ചു പൂട്ടിക്കാനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് പള്ളിയില്‍ കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ടത്. ഇത് മനസ്സിലാക്കിയ നിയുക്തമഹല്ല് ഭാരവാഹികള്‍ മര്‍ദ്ദനമേറ്റിട്ടും ആത്മ സംയമനം പാലിക്കുകയായിരുന്നു.
പള്ളിപൂട്ടേണ്ടതായ ഒരു സംഘര്‍ഷാവസ്ഥയും ഉണ്ടാവാതിരുന്നിട്ടും കാന്തപുരം വിഭാഗത്തിന് വേണ്ടി ഭരണസ്വാധീനം ഉപയോഗിച്ച് ചില ഉദ്യോഗസ്ഥര്‍ ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ് ഇന്നലെ ആര്‍.ഡി.ഒ പൂട്ടാനുള്ള ഉത്തരവിറക്കാന്‍ കാരണമായത്.
ഇതിനെതിരേ പി.കെ കുഞ്ഞാലിക്കുട്ടിയും സ്ഥലം എം.എല്‍.എയും ഇടപെട്ട് തീരുമാനം റദ്ദ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."