HOME
DETAILS

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

  
Web Desk
December 13, 2024 | 6:17 AM

Bomb Threat to Schools in Delhi Multiple Institutions Receive Alerts

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മയൂര്‍വിഹാറിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇന്ന് പുലര്‍ച്ചെയോടെ ഫോണിലൂടെയും ഇ മെയില്‍ വഴിയുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. പൊലിസ്, അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി പൊലിസ് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായത്. നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും അത് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ വേണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടത്.

മെയ് മാസത്തിലും നഗരത്തിലെ 200ലധികം സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ സമാനമായ ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാല്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) ഉപയോഗിച്ച് മെയില്‍ അയച്ചതിനാല്‍ പൊലിസിന് പ്രതികളെ കണ്ടെത്താനും കേസ് പരിഹരിക്കാനും കഴിഞ്ഞിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  3 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago