HOME
DETAILS

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

  
December 13, 2024 | 11:30 AM

darshan-thoogudeepa-pavithra-gowda-get-bail

ബെംഗളൂരു: ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയുടെ കൊലപാതകക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 

നിലവില്‍ ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം കിട്ടി ആശുപത്രിയില്‍ ആണ് ദര്‍ശന്‍. ദര്‍ശന്റെ രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യകാലാവധി നീട്ടാന്‍ കോടതിയില്‍ അഭിഭാഷകര്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ നേരത്തെ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നല്‍കിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഹൈക്കോടതി ജാമ്യാപേക്ഷയില്‍ ഉത്തരവിറക്കിയത്.

രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദര്‍ശന്‍ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു. കൂട്ടുപ്രതികളായ മൂന്നുപേര്‍ പൊലിസില്‍ കീഴടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ദര്‍ശനന്റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊലപാതകം നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവര്‍ മൊഴി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  12 hours ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  12 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  12 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  13 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  13 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  13 hours ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  13 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  14 hours ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  14 hours ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  14 hours ago